Responsive Ad Slot

കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രി ഒന്നാം പിറന്നാൾ ആഘോഷം

കടയ്ക്കൽ: കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയുടെ ഒന്നാം പിറന്നാൾ ആഘോഷം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു .കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് വി.മിഥുൻ അദ്ധ്യക്ഷനായി. കിംസാറ്റ് ചെയർമാൻ എസ്.വിക്രമൻ സ്വാഗതം പറഞ്ഞു. 

സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, സി.പി .എം സംസ്ഥാന കമ്മറ്റിയംഗം എസ്. രാജേന്ദ്രൻ, കേരള ബാങ്ക് ഡയറക്ടർ അഡ്വ. ജി. ലാലു, കാഷ്യു കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹനൻ, ജെ.ആർ.എ അബ്ദുൽ ഹലീം, ബാങ്ക് വൈസ് പ്രസിഡന്റ് പി.പ്രതാപൻ, കിംസാറ്റ് ഗവേണിംഗ് കൗൺസിൽ അംഗം അഡ്വ.ടി.എസ്. പ്രഫുല്ല ഘോഷ്, ഡി.രാജപ്പൻ നായർ, മെഡിക്കൽ സൂപ്രണ്ട് ഡോ.മുഹമ്മദ് ഹുസൈൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജെ. നജീബത്ത്, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കെ.മധു, കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ് കുമാർ, സി.പി.എം കടയ്ക്കൽ ഏരിയ സെക്രട്ടറി എം.നസീർ , സി.പി.ഐ മണ്ഡലം സെക്രട്ടറി എസ്. ബുഹാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.രാധിക, വാർഡ് മെമ്പർ പി.രജിത കുമാരി, കിംസാറ്റ് ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ എ.ഷിബു, എൻ.ആർ.അനി, ഇ.വി.ജയപാലൻ, ആർ.ലത തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി പി.അശോകൻ നന്ദി പറഞ്ഞു.

സെമിനാർ സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ് ഐ.എ.എസ് ഉദ്ഘാടനം ചെയ്തു. മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ അഡീഷണൽ പ്രൊഫ.ടി.എസ്. അനീഷ് വിഷയം അവതരിപ്പിച്ചു. പി.എസ്.സി മുൻ ചെയർമാൻ എം.ഗംഗാധരക്കുറുപ്പ്, എ.മാധവൻ പിള്ള എന്നിവർ ചർച്ച നയിച്ചു.

കടയ്ക്കൽ സ്വദേശി സൗദിയിൽ ആത്മഹത്യ ചെയ്തു

കടയ്ക്കൽ: കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടത്. നാളെ നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു. ഏകദേശം 28000 റിയാല് അപകടവുമായി ബന്ധപ്പെട്ട പിഴ ചുമത്തിയിരുന്നതായി പറയപ്പെടുന്നു,

സ്പോൺസർ പിഴ ഒടുക്കാൻ തയ്യാറാകാതിരിക്കുകയും പാസ്പോർട്ട് പിടിച്ചു വെച്ചത് കൊണ്ടും ആകാം ഇന്നലെ വൈകിട്ട് അദ്ദേഹം ആത്മഹത്യ ചെയ്തത്. ബോഡി നാട്ടിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നു .ഭാര്യയും ഒരു മകനുമാണുള്ളത്.

കടയ്ക്കൽ കിംസാറ്റ് സഹകരണ ആശുപത്രിയുടെ ഒന്നാംവാർഷികം ജൂൺ 10

കടയ്ക്കൽ: കടയ്ക്കൽ സഹകരണ ബാങ്കിൻ്റെ നേത്യത്വത്തിൽ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയുടെ ഒന്നാം വാർഷികം ഈ മാസം 10 തീയതി വിവിധ പരിപാടികളോടെ തുടക്കം കുറിയ്ക്കുമെന്ന് ആശുപത്രി ചെയർമാൻ എസ് വിക്രമൻ, ഗവേണിങ് കൗൺസിൽ അംഗം ടി. എസ് പ്രഫുല്ല ഘോഷ് , മെഡിക്കൽ സൂപ്രണ്ട് ഡോ. മുഹമ്മദ് ഹുസൈൻ, പി. പ്രതാപൻ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

ജൂൺ 10 രാവിലെ 9 മണി മുതൽ സാമൂഹിക ആരോഗ്യ പരിചരണ മേഖലയിലെ സമകാലിക ഇടപെടലുകൾ വിഷത്തിൽ സെമിനാർ നടക്കും. സെമിനാറിന് മഞ്ചേലി മെഡിക്കൽ കോളേജിലെ പ്രഫ. ടി. എസ് അനീഷ് വിഷയം അവതരണം നടത്തും. എൻ. എസ് ആശുപത്രി വൈസ് പ്രസിഡൻ്റ് എ. മാധവൻ പിള്ള മുഖ്യ അഥിതിയായി സംസാരിക്കും. 12 മണിമുതൽ കുടുംബശ്രീം , ആശുപത്രി ജീവനകാരുടെ കലാപരിപാടികൾ നടക്കും. 2.30 മുതൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ വാസവൻ ഉദ്ഘാടനം നിർവഹിക്കും. മൈക്രോ ബയോളജി ലാണ് മന്ത്രി കെ.എൻ ബാലഗോപാൽ ഉദഘാടനം നിർവഹിക്കുo. 6.30 മുതൽ മ്യൂസിക്കൽ നൈറ്റ് സംഘടിപ്പിക്കും.

കടയ്ക്കലിൽ സിപിഎം കോൺഗ്രസ് സംഘർഷം

കടയ്ക്കൽ: കടയ്ക്കൽ പൊലീസ് സ്‌റ്റേഷനിൽ പൊലീസുകാരുടെ മുന്നിൽവച്ച് പരാതി നൽകാനെത്തിയ യു.ഡി.എഫുകാരെ മർദ്ദിച്ച് സി.പി.എം പ്രവർത്തകർ. പൊലീസുകാർക്കും മർദ്ദനമേറ്റു. സി.പി.എം മുക്കുന്നം ബ്രാഞ്ച് സെക്രട്ടറിയും മുക്കുന്നം സ്വദേശിയുമായ സജീർ മൻസിലിൽ സജീർ, ബ്രാഞ്ച് കമ്മിറ്റി അംഗവും ചെറുകര സ്വദേശിയുമായ വിമൽകുമാർ, ഡി.വൈ.എഫ്.ഐ പ്രവർത്തകനും ഇരട്ടകുളം സ്വദേശിയുമായ വിശാഖ് എന്നിവരെ കടയക്ക്ൽ പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു. 

ചൊവ്വാഴ്ച രാത്രി 10.30ഓടെയാണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് ആറോടെ എൻ.കെ.പ്രേമചന്ദ്രന്റെ തിരഞ്ഞെടുപ്പ് വിജയാഘോഷവുമായി ബന്ധപ്പെട്ട് കടയ്ക്കൽ സ്വദേശിയും കോൺഗ്രസ് പ്രവർത്തകനുമായ പാറവിള പുത്തൻവീട്ടിൽ ജിഷ്ണു വീടിന്റെ മുന്നിൽ പടക്കം പൊട്ടിച്ചിരുന്നു. അയൽക്കാരനും സി.പി.എം പ്രവർത്തകനായ വിമൽകുമാർ ഇത് ചോദ്യം ചെയ്യുകയും ജിഷ്ണുവിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. മർദ്ദനത്തിൽ ജിഷ്ണുവിന്റെ കണ്ണിന് പരിക്കേറ്റു. തുടർന്ന് രാത്രിയോടെ ജിഷ്ണു യു.ഡി.എഫ് പ്രവർത്തകർക്കൊപ്പം കടയക്ക്ൽ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകി. 

പരാതിയുടെ അടിസ്ഥാനത്തിൽ മൊഴി രേഖപ്പെടുത്തുന്നതിനിടയിൽ സി.പി.എം -ഡി.വൈഎഫ് പ്രവർത്തകരായ അഞ്ച് പേർ സ്‌റ്റേഷന് പുറത്ത് സംഘടിക്കുകയും സ്‌റ്റേഷൻ പരിസരത്ത് നിൽക്കുകയായിരുന്ന യു.ഡി.എഫ് പ്രവർത്തകരുമായി വാക്കേറ്റത്തിലും കയ്യാങ്കളിയിലും കലാശിക്കുകയുമായിരുന്നു. 

ചെറുകര അനൂപ് നിവാസിൽ അനൂപ്, സച്ചിൻ നിവാസിൽ സച്ചിൻ എന്നിവരെ അക്രമിച്ചപ്പോൾ പിടിച്ചുമാറ്റാനെത്തിയ എ.എസ്.ഐ വിനോദ്കുമാറിനും സി.പി.ഒ വിൻസിക്കും മർദ്ദനമേറ്റു. തുടർന്ന് സംഭവസ്ഥലത്ത് നിന്ന് അഞ്ച് പേരും രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി രംഗത്ത് വന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കടയ്ക്കൽ സി.ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളിൽ മൂന്ന് പേരേ പിടികൂടിയത്. മറ്റ് രണ്ട് പേർ ഒളിവിലാണ്. പിടികൂടിയ പ്രതികളെ കടയക്ക്ൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രതികൾക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ: 1- 6 -2024 മുതൽ 8 -6- 2024 വരെ കടയ്ക്കൽ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ പെറ്റി കേസുകൾക്കായി അദാലത്ത് നടത്തുന്നു. പെറ്റി കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് കുറഞ്ഞ തുകയ്ക്ക് ഫൈൻ അടയ്ക്കാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവർ കടയ്ക്കൽ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. - ഇൻസ്പെക്ടർ ഓഫ് പോലീസ്, കടയ്ക്കൽ പോലീസ് സ്റ്റേഷൻ

ഇന്ത്യൻ നിർമിത വിദേശ മദ്യം വിൽപന നടത്തിയ കടയ്ക്കൽ സ്വദേശി പിടിയിൽ

കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഇടത്തറ മുരുക്കുമൺ - കാര്യം റോഡിൽ മുരുക്കുമൺ ജംഗ്ഷന് സമീപത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വില്പന നടത്തിയ കുറ്റത്തിന്, നിലമേൽ അമ്മണംകോട്, തുണ്ടുവിള വിള പുത്തൻ വീട്ടിൽ 54 വയസ്സുള്ള മനോഹരൻ നായർ എന്നയാളെ അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 61/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ഇയാളുടെ കൈവശം നിന്നും ഒരു ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച പണവും കണ്ടെടുത്തു.

അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ് ഷാനവാസ്‌, സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, ജയേഷ് കെ. ജി, ശ്രേയസ് ഉമേഷ്, സാബു എന്നിവർ പങ്കെടുത്തു.

കടയ്ക്കൽ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു

കടയ്ക്കൽ: കടയ്ക്കൽ കൃഷി ഭവനിൽ തെങ്ങിൻ തൈകൾ വിതരണം ചെയ്യുന്നു. തെങ്ങിൻ തൈ WCT 50 രൂപ, ടി ഇന്റു ഡി 125 രൂപ, ഡി ഇന്റു ടി 125 രൂപ നിരക്കിലും വിതരണം ചെയ്യുന്നു. കരം അടച്ച രസീത്, റേഷൻ കാർഡിന്റെ കോപ്പിയും സഹിതം കൃഷി ഭവനിൽ നേരിട്ടോ അതാത് വാർഡ് ലെ കേരഗ്രാമം കൺവീനർ മാർ വഴി കൃഷി ഭവനിൽ തുക അടച്ചോ തൈകൾ കൈപ്പറ്റാവുന്നതാണെന്ന് കടയ്ക്കൽ കൃഷി ഓഫീസർ അറിയിക്കുന്നു.


മടത്തറ കാരറ ഒഴുകുപാറയിൽ ടിപ്പർ ലോറി മറിഞ്ഞു

കാരറ ഒഴുകുപാറ ക്ഷേത്രത്തിന് സമീപം ടിപ്പർ ലോറി മറിഞ്ഞു അപകടം. ഓയിൽ ഫാംമിൽ നിന്നും ലോഡ് കയറ്റി വന്ന വാഹനമാണ് മറഞ്ഞത്. തുമ്പമൺതൊടി ഭാഗത്തേക്ക് ലോഡുമായി പോകുകയായിരുന്നു.
ഒഴുകുപാറ ക്ഷേത്രത്തിന് സമീപത്തു കയറ്റം കയറിയ വാഹനം പിറകിലേക്ക് തെന്നി മാറിയാണ് അപകടം സംഭവിച്ചത്. വാഹനത്തിന്റെ ഡ്രൈവർ മാത്രമാണ് ഉണ്ടായിരുന്നത്. ഡ്രൈവർക്ക് പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.

നിലമേൽ കുരിയോട് നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ച് അപകടം

നിലമേൽ: നിലമേൽ കുരിയോട് വാഹനാപകടം, അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. കൊട്ടാരക്കരയിലേക്ക് പോയ വാഹനം നിയന്ത്രണവിട്ട് ഇലക്ട്രിക് പോസ്റ്റിലേക്ക് ഇടിച്ചു കയറുകയായിരുന്നു. മഴ ആയതിനാൽ MC റോഡിൽ അനവധി അപകടങ്ങളാണ് ദിനംപ്രതിയുണ്ടാകുന്നത്. റോഡിൽ നനഞ്ഞു കിടക്കുന്നത് മൂലം വാഹനം ബ്രേക്ക് ചെയ്യുമ്പോൾ സ്കിഡ് ആയി നിയന്ത്രണം പോകുന്നതാണ് പകടത്തിന്റെ പ്രധാന കാരണം. കാറിലുണ്ടായിരുന്നവർ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു.

കെല്‍ട്രോണില്‍ അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണില്‍ ഡിസിഎ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌മെയിന്റനന്‍സ്, വേഡ് പ്രോസസിംഗ് ആന്‍ഡ് ഡേറ്റാ എന്‍ട്രി കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് : ഹെഡ്ഓഫ്‌സെന്റര്‍, കെല്‍ട്രോണ്‍ നോളജ്‌സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം. ഫോണ്‍ 8547631061, 0474 2731061.

ചടയമംഗലത്ത് യുവാവ് പോക്‌സോ കേസിൽ പിടിയിൽ

ചടയമംഗലം: ചടയമംഗലത്ത് 15 വയസ്സുകാരിയെ വിവാഹ വാഗ്ദ്വാനം നൽകി പ്രതിയുടെ വീട്ടിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു വന്ന യുവാവിനെ ചടയമംഗലം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി 20 വയസ്സുള്ള ശ്രീരാജ് ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കലസ്വദേശിനിയായ പെൺകുട്ടിയുമായി ശ്രീരാജ്സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാം എന്ന് വാഗ്ദ്വാനം നൽകി സോഷ്യൽ മീഡിയ വഴിപെൺകുട്ടിയെ വശീകരിച്ചുപീഡിപ്പിച്ചു വരുകയായിരുന്നു.
അറസ്റ്റിലായ ശ്രീരാജിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയിശ്രീരാജിന്റെ വീട്ടിൽ വെച്ചും ശ്രീരാജിന്റെ സുഹൃത്തു താമസിക്കുന്ന കൊച്ചാലുമൂട്ടിലെ വീട്ടിൽ വെച്ചുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ ശ്രീരാജ് അനുനയിപ്പിച്ചു സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. പോലീസ് പെൺകുട്ടി അന്വേഷിച്ച ശ്രീരാജിന്റെ സുഹൃത്തിന്റെ വീട്ടിലും ശ്രീരാജിന്റെ വീട്ടിലും അന്വേഷിച്ചെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീരാജിനെയും ശ്രീരാജിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു ഇവരെ ചോദ്യംചെയ്ത് വരുന്നതിനിടയിൽ കടന്നൂരിൽ ഉള്ള വലിയ ഒരു കുന്നിന്റെ മുകളിൽ പെൺകുട്ടിയെ കണ്ടതായി നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു തുടർന്ന് പോലീസ് എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയതിനു ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പെൺകുട്ടി പീഡനത്തിന്ഇരയായതായി കണ്ടെത്തി.

പെൺകുട്ടിയെമാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചശ്രീരാജിനെതിരെ പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

ചടയമംഗലം പോരടേത്ത് നിന്നും വയോധികനെ കാണാതായി

ചടയമംഗലം: ചടയമംഗലം. പോരേടം, നെടുമ്പാല പുത്തൻ വീട്ടിൽ ഷാനവാസിനെ 26/5/2024 മുതൽ കാണ്മാതായത്. മുക്കുന്നത്ത് നിന്നും വീട്ടിലേക്ക് വരും വഴിയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക.8086543433
----------------------------
Note - 30-05-2024: 
കാണാതായ ചടയമംഗലം പോരേടം സ്വദേശി യെ കടയ്ക്കലിൽ നിന്നും കണ്ടെത്തി
© all rights reserved
made with Kadakkalnews.com