Responsive Ad Slot

കുളത്തൂപ്പുഴയിൽ കൊലക്കേസ് പ്രതി പരോളിലിറങ്ങി മുങ്ങി നടന്നത് 4 വർഷം

കുളത്തുപ്പുഴ: കുളത്തുപ്പുഴ എ എസ് എം സ്വദേശി സുൾഫിക്കറാണ് ഒളിവിൽ കഴിഞ്ഞു വരുന്നതിനിടെ കുളത്തുപ്പുഴ പോലീസ് അറസ്റ്റ് ചെയ്തത്. 2008 ഡിസംബർ 3 ന് രാത്രി 10 മണിക്കാണ് പ്രതി ഒരാളെ കുത്തി കൊലപ്പെടുത്തുന്നത്. എൻ ഡി എഫിൽ നിന്നും കേരളാ കോൺഗ്രസിലേക്ക് പാർട്ടി മാറിയ പ്രശ്‌നത്തിൽ എൻ ഡി എഫ് പ്രവർത്തകൻ ലത്തീഫുമായി ഉണ്ടായ തർക്കം അവസാനം കൊലപാതകത്തിൽ എത്തുകയായിരുന്നു.

തുടർന്ന് ജയിലിൽ കഴിഞ്ഞിരുന്ന ലത്തീഫ് 4 വർഷങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങി. അതിനു ശേഷം മുങ്ങി നടക്കുകയായിരുന്നു. തുടർന്ന് ലോക സഭ ഇലക്ഷനുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ പിടികൂടാനായി പ്രത്യേക സംഘം രൂപീകരിക്കുകയും ഈ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി ജയിലിൽ അടച്ചത്. കുളത്തുപ്പുഴ ഇൻസ്‌പെക്ടർ അനീഷ് അഡീഷണൽ ഇൻസ്‌പെക്ടർ വിനോദ് എന്നവരുടെ സംഘമാണ് പ്രതിയെ പിടികൂടിയത്

ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്

ചടയമംഗലം: ചടയമംഗലം ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ പണം നിക്ഷേപിച്ചവരെ നോക്കുകുത്തികളാക്കി രാജീവ് അഞ്ചൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത് എത്തി.

പരാതിയുടെ പകർപ്പ്

തിരുവനന്തപുരം, കേരള ടൂറിസത്തിന്റെ ആദ്യത്തെ BOT പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ , പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചൽ പദ്ധതിയിൽ ക്രമക്കേടുകൾ കാണിച്ചു വഞ്ചിച്ചു എന്നാക്ഷേപിച്ച് , വിവിധ കോടതികളിൽ നടക്കുന്ന കേസുകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഇതിൽ ബഹു. NCLT കൊച്ചി കോടതി, രാജീവ് അഞ്ചൽ കുറ്റക്കാരനാണെന്ന് ചൂണ്ടി കാണിച്ച് , കേന്ദ്ര government സ്ഥാപനമായ ministry of corporate affairs നു കീഴിലുള്ള SFIO (Serious fraud investigation Office) നേ നിയോഗിക്കുകയും, ടി അന്വേഷണം പൂർത്തിയാകുന്നത് വരെ , ജടായു പദ്ധതിയിലേക്ക്, ഒരു അഡ്മിനിസ്ട്രേട്ടർനേ നിയോഗിച്ചുകൊണ്ടു 22.12.2023 ൽ ഉത്തരവ് ഇടുകയും ചെയ്തിട്ടുള്ളതാണ്.

എന്നാൽ പദ്ധതി, കോടിതിയുടെ നിയന്ത്രണത്തിൽ തുടരുന്നതിനിടയിലും, അഡ്മിനിസ്ട്രേട്ടർ ഭരണത്തിൽ വന്നിട്ടും, അതൊന്നും വകവെയ്ക്കാതെ , രാജീവ് അഞ്ചൽ, പദ്ധതിയിൽ നിന്നും വരുമാനം പല വിധത്തിൽ, തട്ടിയെടുക്കുന്നു എന്ന് പരാതിപ്പെട്ട് , പദ്ധതിയുടെ നിക്ഷേപകർ ജടയുപ്പാറയിൽ കൂട്ടമായി എത്തി പദ്ധതിയിൽ നിയമിതനായ സർക്കാർ പ്രതിനിധിയെ കണ്ട് ഇന്ന് പരാതി ബോധിപ്പിച്ചു.

ജടായുപാറയുടെ ഓപ്പറേഷൻ ഇപ്പോൾ നടക്കുന്നത് പൂർണ്ണമായും അഡ്മിനിസ്ട്രേറ്ററുടെയും, കോടതിയുടെയും നിയന്ത്രണത്തിലാണ് എന്നുള്ളത് കൊണ്ട്, അവിടെ യാതൊരു വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളോ, നടത്തിപ്പുകളോ ഇപ്പോൾ സംഭവിക്കുന്നില്ല. അവിടെ വരുന്ന വരുമാനത്തിൽ നിന്നും ഒരു രൂപ പോലും എടുത്ത് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുവാൻ രാജീവ് അഞ്ചലിന് കോടതി അനുവാദം നൽകിയിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ 2018 മുതൽ ജോലി ചെയ്യുന്ന, ജടായുപാറയെക്കുറിച്ച് അനുഭവസമ്പത്ത് ഉള്ള ഉദ്യോഗസ്ഥർ ഉള്ളപ്പോൾ , ജഡായു പാറയിൽ ഒരു അഡ്മിനിസ്ട്രേറ്ററെ കോടതി നിയോഗിച്ച ദിവസങ്ങൾക്കുള്ളിൽ ഒന്നരലക്ഷം രൂപ ശമ്പളവുമായി ഒരു ഡമ്മി ഉദ്യോഗസ്ഥനെ നിയോഗിച്ചു , രാജീവ് അഞ്ചൽ പണം വകമാറ്റിയെടുക്കുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ശ്രീ. രാജീവ് അഞ്ചൽ നടത്തിയ ഈ നിയമവിരുദ്ധ നിയമനത്തിന് കാരണമായി വിശദീകരിച്ചത്, ടി, ഉദ്യോഗസ്ഥന് ആരെയും വെടിവെക്കാനുള്ള അധികാരവും തോക്കും ഉള്ള വ്യക്തി ആയതിനാൽ എന്നാണ്.

ജഡായുപ്പാറ ടൂറിസത്തിൽ കഴിവും, പ്രവർത്തി പരിചയവുമുള്ള തൊഴിലാളികൾക്ക് പോലും നാൽപ്പതിനായിരം രൂപയ്ക്ക് താഴെ മാത്രം ശമ്പളം ലഭിക്കുമ്പോൾ, നിക്ഷേപകർ വരുമ്പോൾ വെടി വയ്ക്കാനായി ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരാളെ വച്ചിരിക്കുന്നത്, പദ്ധതിക്കായി പണം മുടക്കിയ നിക്ഷേപകർക്കു നേരെയുള്ള വെല്ലുവിളി ആയാണ് നിക്ഷേപകർ കരുതുന്നതെന്ന് അവർ ആരോപിച്ചു. രാജീവ് അഞ്ചലടക്കം ഉളള വ്യക്തികൾക്ക് ശമ്പളം നൽകുന്നത് നിക്ഷേപകരാണ്. കഴിഞ്ഞ 7 വര്‍ഷമായി ഭീമമായ തുക നിക്ഷേപം നടത്തിയിട്ട് ഒരു വരുമാനവും തിരികെ ലഭിക്കാതെ നില്‍ക്കുന്ന ഞങ്ങളെ പദ്ധതിയിൽ നിന്നും നിയമവിരുദ്ധമായി പുറത്താക്കിയത് പോരാഞ്ഞിട്ട്, അതി ഭീമമായ ശമ്പളവും നല്കി കോടതി വിധികൾക്ക് വിരുദ്ധമായി, ഉദ്യോഗസ്ഥരെ നിയമിച്ച് പണം വകമാറ്റിയെടുക്കുന്നത് തടയണമെന്ന് നിക്ഷേപകർ ജടയുപ്പാറയിലെത്തി, സർക്കാർ പ്രതിനിധിയോട് പരാതി നല്കുകയും, തങ്ങളുടെ അവിശ്യം അംഗീകരിച്ചില്ലെങ്കിൽ, ജടയുപ്പാറയിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ വില്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടുക്കൽ വില്ലേജിൽ മഞ്ഞപ്പാറ കോട്ടുക്കൽ റോഡിൽ കണ്ണങ്കര ദേശത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, പുനലൂർ താലുക്കിൽ, ഇടമുളക്കൽ വില്ലേജിൽ ചെമ്പകരാമനല്ലൂർ ദേശത്ത് ആനപ്പുഴയ്ക്കൽ പുത്തൻ വിള വീട്ടിൽ അർജുനൻ മകൻ 46 വയസ്സുള്ള ജിനു എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു.

ക്രൈം നമ്പർ 39/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ടിയാന്റെ കൈവശം നിന്നും 3.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 1760 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഷാനവാസ്‌ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, ശ്രേയസ് ഉമേഷ്, wceo ലിജി, എന്നിവർ പങ്കെടുത്തു

A.T.M.A കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലം: അഗ്രികള്‍ച്ചറല്‍ മാനേജ്‌മെന്റ് ഏജന്‍സി (ആത്മ) വഴി നടപ്പിലാക്കിവരുന്ന ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ സര്‍വീസ് ഫോര്‍ ഇന്‍പുട്ട് ഡീലര്‍ കോഴ്‌സിലേക്ക് വളം /കീടനാശിനി ഡിപ്പോ നടത്തുന്നവര്‍ക്കും തുടങ്ങാന്‍ താല്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. യോഗ്യത: എസ്.എസ്.എല്‍.സി അതത് കൃഷി ഓഫീസറുടെ ശുപാര്‍ശ സഹിതം ഏപ്രില്‍ 23 നകം ആത്മ പ്രോജക്ട് ഡയറക്ടറേറ്റ്, സിവില്‍ സ്റ്റേഷന്‍, കൊല്ലം -691013 വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷാമാതൃക കൃഷിഭവനുകളില്‍ ലഭിക്കും.
  • വിവരങ്ങള്‍ക്ക് : atmakollam@gmail.com
  • ഫോണ്‍ - 7907368657 / 0474 2792080.

ചിതറയിൽ വീട് കുത്തിത്തുറന്ന് മോഷണം; രണ്ട് പവനും 30,000 രൂപയും കവർന്നു

ചിതറ: ചിതറ പുതുശ്ശേരി പൽപ്പുകോളേജിന് സമീപം ഷാജി മൻസിലിൽ സലീമിൻ്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടിൽ മോഷണം നടന്ന സമയത്ത് വീട്ടിൽ ആളില്ലായിരുന്നു വീട്ടുകാർ ബന്ധു വീട്ടിൽ പോയിരുന്നു. സമീപത്തേ ബന്ധുവാണ് വീടിന് മുന്നിലെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. വീട്ടുകാർ പോലിസിനെ അറിയിച്ചതിനെ തുടർന്ന് ചിതറ പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴാണ് കിടപ്പു മുറിയിലെ അലമാര കുത്തി തുറന്ന് അലമാരയിൽ ഉണ്ടായിരുന്ന രണ്ട് പവനും 30000 രൂപയും മോഷ്ടാക്കൽ അപഹരിച്ചു.









IIIC ടെക്‌നിഷ്യന്‍ പരിശീലനം; അപേക്ഷിക്കാം

കൊല്ലം: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍ ടെക്‌നിഷ്യന്‍ പരിശീലനങ്ങളിലേക്ക് ഏപ്രില്‍ 25 വരെ അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് മൂന്നു മാസം ദൈര്‍ഘ്യമുള്ള പ്ലമര്‍ ജനറല്‍ ലെവല്‍ 4, പ്ലസ് വണ്‍ യോഗ്യതയുള്ളവര്‍ക്ക് 70 ദിവസം ദൈര്‍ഘ്യമുള്ള എക്‌സ്‌കവേറ്റര്‍ ഓപ്പറേറ്റര്‍ ലെവല്‍ 4. പത്താം ക്ലാസ് യോഗ്യതയുള്ളവര്‍ക്ക് 67 ദിവസം ദൈര്‍ഘ്യമുള്ള കണ്‍സ്ട്രക്ഷന്‍ ലബോറട്ടറി ആന്‍ഡ് ഫീല്‍ഡ് ടെക്‌നിഷ്യന്‍ ലെവല്‍ 4. 65 ദിവസം ദൈര്‍ഘ്യമുള്ള അസിസ്റ്റന്റ് ഇലക്ട്രീഷ്യന്‍ ലെവല്‍ 3 എന്നീ പരിശീലനങ്ങളിലേക്ക് അപേക്ഷിക്കാം.

പരിശീലനം വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അംഗീകാരമുള്ള സര്‍ട്ടിഫിക്കറ്റ് ലഭിക്കും. ഓണ്‍ലൈന്‍ ആയി അപേക്ഷിക്കാം.
  • അപേക്ഷഫീസ്: 500 രൂപ
  • അവസാന തീയതി: ഏപ്രില്‍ 25
  • വിവരങ്ങള്‍ക്ക്: www.iiic.ac.in
  • ഫോണ്‍: 8078980000

കെല്‍ട്രോണില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷക്ഷണിച്ചു

കെല്‍ട്രോണില്‍ മൂന്ന് മാസം മുതല്‍ ഒരു വര്‍ഷംവരെ ദൈര്‍ഘ്യമുള്ള വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കോഴ്‌സുകള്‍: ഡിസിഎ, പിജിഡിസിഎ, ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ്, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ - നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ,് ടി ടി സി, വേഡ് പ്രോസസിംഗ് - ഡേറ്റാ എന്‍ട്രി. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം ഫോണ്‍: 0474 2731061.

പാറ മുകളിലെ ടൂറിസം ഡെസ്റ്റിനേഷൻ; കിളിമാനൂരിലെ തമ്പുരാട്ടി പാറ

കിളിമാനൂർ: കേരളത്തിന്റെ ഭൂപ്രകൃതി മലകളും പാറകളും വലിയ നെൽപ്പാടങ്ങളും നദികളും ഒക്കെ ചേർന്ന പ്രകൃതി സവിശേഷമായ ഒന്നാണ്. ടൂറിസം മേഖലയ്ക്ക് മുതൽക്കൂട്ട് ആകുന്ന വലിയ കുന്നുകളും ധാരാളമുള്ള ഇടം. കുന്നിനോട് ചേർന്നുള്ള നദികളും പ്രകൃതി ഭംഗി വർധിപ്പിക്കുന്നു. അത്തരത്തിൽ ഒന്നാണ് തമ്പുരാട്ടി പാറ. നല്ലൊരു ടൂറിസം ഡെസ്റ്റിനേഷൻ ആയി മാറാൻ കഴിയുന്ന ഇടമാണ് കിളിമാനൂരിലെ തമ്പുരാട്ടി പാറ. തമ്പുരാട്ടി പാറയിലെ ക്ഷേത്രത്തെ സംരക്ഷിച്ചു കൊണ്ടുള്ള ടൂറിസം പദ്ധതികൾ ഒരുങ്ങുന്നുണ്ട്. കിളിമാനൂർ- മൊട്ടക്കുഴി- കല്ലറ റൂട്ടിൽ ഏകദേശം ഒരു കിലോമീറ്റർ ഉള്ളിലായാണ് തമ്പുരാട്ടി പാറ സ്ഥിതി ചെയ്യുന്നത്. പാറയ്ക്ക് മുകളിൽ എത്തുമ്പോൾ കാണുന്ന കാഴ്ചകൾ തന്നെയാണ് ഇവിടേക്ക് എത്തുന്ന ആളുകളെ ആകർഷിക്കുന്നത്.

താഴെയുള്ള റോഡുകളും വിശാലമായ ദൂരെ കാഴ്ചകളും ഉറുമ്പുകളെ പോലെ കാഴ്ചയിൽ തോന്നിപ്പിക്കുന്ന വാഹനങ്ങളും കിളിമാനൂർ പട്ടണത്തിന്റെ വിദൂര ദൃശ്യവും ഒക്കെ മികച്ച കാഴ്ച്ചയാണ് സമ്മാനിക്കുന്നത്. പാറയുടെ തൊട്ടു താഴെയായി ചിറ്റാർ ഒഴുകുന്നുണ്ട്. അതിനോട് ചേർന്ന് പാർവതി ദേവിയുടെ ക്ഷേത്രവും ഉണ്ട്. പാറയുടെ മുകളിൽ ശിവ പ്രതിഷ്ഠയും ഉണ്ട്. മാസംതോറും മൺപാതയിലൂടെ ഇവിടെയെത്തി ഭക്തർ പൂജ നടത്താറുണ്ട്. നിലവിൽ പ്രാദേശികമായി മാത്രം അറിയപ്പെടുന്ന ഒരു ടൂറിസം ഡെസ്റ്റിനേഷൻ ആണ് തമ്പുരാട്ടി പാറ. 

പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ തമ്പുരാട്ടി പാറയെ കേരളത്തിൻ്റെ വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തി വികസനം സാധ്യമാക്കുന്നതിനും അതുവഴി വിനോദസഞ്ചാരികളെ കൂടുതലായി ആകർഷിക്കുന്നതിനും പദ്ധതികൾ തയ്യാറാക്കിയിരുന്നു. നിലവിൽ പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ താളിക്കുഴിയിൽ ഉൾപ്പെടുന്ന കടലുകാണി പറയെയും തമ്പുരാട്ടി പാറയെയും ബന്ധിപ്പിച്ചുകൊണ്ടുള്ള ടൂറിസം പദ്ധതികളുടെ സാധ്യതകൾ ബന്ധപ്പെട്ട വകുപ്പുകൾക്ക് സമർപ്പിച്ചിരിക്കുകയാണ്.

Reported By: Athira Balan A

125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി പിടിയിൽ

ചടയമംഗലം: 125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. മാങ്കോട് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ജോയി(53)യാണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ജോയിയുടെ ഇലവുകാട്ടുള്ള വീട്ടിൽനിന്ന്‌ ചാരായം വാറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റുചാരായവും ഗ്യാസ് അടുപ്പും സിലിൻഡറുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.ഉണ്ണികൃഷ്ണൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ് ഉമേഷ്‌, സാബു എന്നിവർ പങ്കെടുത്തു

അഞ്ചലിൽ നിന്നും 27 വർഷങ്ങൾക്ക് മുൻപ് തട്ടികൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതിയെ പിടികൂടി

അഞ്ചൽ: അഞ്ചലിൽ നിന്നും യുവതിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ പിടികിട്ടാപുള്ളിയായ വർക്കല സ്വദേശി സജീവിനെയാണ് അഞ്ചൽ പോലീസ് പിടികൂടി മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയത്. സംഭവം നടന്ന് 27 വർഷങ്ങൾക്ക് ശേഷമാണ് തിരുവനന്തപുരം ചെങ്കോട്ടുകോണത്ത് നിന്നും പ്രതിയെ പിടികൂടിയത്. ബസ് യാത്രക്കാരിയായ യുവതിയെ തട്ടി കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം പ്രതി ഒളിവിൽ പോകുകയായിരുന്നു.

കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണം തുടങ്ങി

കുമ്മിൾ: കുമ്മിൾ ശിവ-പാർവതി ക്ഷേത്രക്കുളം നവീകരണ പ്രവർത്തനങ്ങൾ തുടങ്ങി. സംസ്ഥാന സർക്കാരിന്റെ സുജലം പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലാപഞ്ചായത്ത് മണ്ണ് പര്യവേക്ഷണ സംരക്ഷണവകുപ്പ് മുഖാന്തരമാണ് നവീകരണം നടക്കുന്നത്. 53 ലക്ഷം രൂപ ഇതിനായി ചെലവഴിക്കും. പ്രകൃതിസംരക്ഷണത്തിന്റെ ഭാഗമായി കാവുകളും കുളങ്ങളും സ്വാഭാവിക തനിമയോടെ പുനരുദ്ധരിച്ച് സംരക്ഷിക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പതിറ്റാണ്ടുകൾ പഴക്കമുള്ള കുമ്മിൾ ക്ഷേത്രക്കുളം കാടുകയറി ജീർണാവസ്ഥയിലായിരുന്നു. ഇടിഞ്ഞ കൽപ്പടവുകളും പാർശ്വഭിത്തികളും കെട്ടി കുളത്തിൽ ജലലഭ്യത ഉറപ്പുവരുത്തും. രണ്ടുമാസംകൊണ്ട് പണി പൂർത്തിയാക്കും.

ചിതറയിൽ യുവാവിനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ചിതറ: ചിതറ കോത്തല അക്ഷയ ഭവനിൽ സജീവ് - ബിന്ദു ദമ്പതികളുടെ മകൻ ആകാശ് സജീവിനെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആകാശിനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചിതറ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
© all rights reserved
made with Kadakkalnews.com