Responsive Ad Slot

സ്‌ക്വാഡ് പരിശോധന; 37 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്.

കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കുളക്കട, മേലില, മൈലം, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കുകയും 173 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്‍കി.

ഡിപ്ലോമ/സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡിയുടെ കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ നടത്തുന്ന ഡേറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്റ് ഓഫീസ് ഓട്ടോമേഷന്‍, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍(പി.ജി.ഡി.സി.എ, ഡി.സി.എ) കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 31. പട്ടികജാതി/പട്ടിക വര്‍ഗ്ഗ/ മറ്റര്‍ഹ വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കും. ഫോണ്‍-04742580462, 8547005090.

നിലമേൽ കൈത്തോട് സ്വദേശിനി വിസ്മയ ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ


കൊല്ലം ശാസ്താംകോട്ടയില്‍ യുവതി ഭര്‍തൃഗൃഹത്തിനുളളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ബന്ധുക്കള്‍. മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കിരണ്‍ കുമാറിന്‍റെ മര്‍ദനത്തിലേറ്റ പരുക്കുകളുടെ ചിത്രങ്ങളടക്കം ബന്ധുക്കള്‍ക്ക് കൈമാറിയതിനു പിന്നാലെയാണ് നിലമേൽ സ്വദേശിനി വിസ്മയയെ വീടിനുളളില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. മോട്ടോര്‍ വാഹന വകുപ്പിലെ ഉദ്യോഗസ്ഥനായ കൊല്ലം പോരുവഴി സ്വദേശി കിരണ്‍കുമാറും നിലമേല്‍ സ്വദേശിനിയായ വിസ്മയയും തമ്മിലുളള വിവാഹം കഴിഞ്ഞ വര്‍ഷം മെയ് മാസത്തിലായിരുന്നു. വിവാഹത്തിനു ശേഷം സ്ത്രീധന തുകയുടെ പേരില്‍ കിരണ്‍കുമാര്‍ വിസ്മയയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇന്നലെ രാത്രിയും മര്‍ദനമുണ്ടായി.


മര്‍ദനം നടന്നതിനെ കുറിച്ച്‌ വിസ്മയ സഹോദരനും സഹോദര ഭാര്യയ്ക്കും വാട്‌സാപ്പില്‍ സന്ദേശം അയച്ചിരുന്നു. മര്‍ദനത്തിലേറ്റ പരുക്കിന്റെ ചിത്രങ്ങളും ബന്ധുക്കള്‍ക്ക് കൈമാറി. ഇതിനു പിന്നാലെ ഇന്ന് പുലര്‍ച്ചെയാണ് വിസ്മയ വീടിനുളളില്‍ തൂങ്ങിമരിച്ച വിവരം ബന്ധുക്കള്‍ അറിഞ്ഞത്.ഭര്‍തൃ വീട്ടിലെ പീഡനത്തെ തുടര്‍ന്നുണ്ടായ കൊലപാതകം എന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് വിസ്മയയുടെ കുടുംബം.എന്നാല്‍ സംഭവത്തെ പറ്റി വിശദമായി അന്വേഷണം നടക്കുകയാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തിലൂടെ മാത്രമേ മരണ കാരണം വ്യക്തമാകൂ എന്നും പൊലീസ് അറിയിച്ചു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.


കിഡ്നി മാറ്റിവയ്ക്കാൻ കാത്തുനിന്നില്ല റൗഫുദീൻ യാത്രയായി

ഡയാലിസിസിനായി ഭാര്യയുമൊത്ത് ഇരുചക്ര വാഹനത്തിൽ ഹോസ്പിറ്റലിലേയ്ക്ക് പോകവേ മണ്ണടിയ്ക്കടുത്തു വച്ച് ടിപ്പറിടിച്ച് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കടയ്ക്കൽ മാങ്കോട് അബ്ദുൽ സലാമിന്റെ മകൻ റവൂഫുദീൻ മരണപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്.

കൊല്ലം മെഡിസിറ്റിയിലാണ് ന്യൂറോ സർജറിക്ക് വിധേയനായത്.അവിടുത്തെ ചികിത്സയ്ക്ക് രണ്ടുലക്ഷത്തോളം രൂപബില്ലായതിൽ റൗഫിന്റെ സാഹചര്യം ബോധ്യപ്പെടുത്തിയതിനെത്തുടർന്ന് 25000 രൂപ കുറവ് ചെയ്തിരുന്നു.പ്രൈവറ്റ് ഹോസ്പിറ്റലായതിനാൽ ചികിത്സാചെലവ് താങ്ങാൻ കഴിയാത്തതിനാലാണ് വെന്റിലേറ്ററിലായിരുന്ന റവൂഫിനെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. എന്നാൽ മണിക്കൂറുകൾക്കകം മരണപ്പെടുകയായിരുന്നു.

അബ്ദുൽ സലാമിന്റെ കുടുംബത്തിൽ വൃക്കരോഗം ഓരോരുത്തരെയായി പിടികൂടുകയായിരുന്നു. ഭാര്യയും ഒരു മകനും വൃക്കരോഗം ബാധിച്ച് നേരത്തേ മരണപ്പെട്ടിരുന്നു.രണ്ടുവർഷം മുമ്പാണ് റൗഫും വൃക്ക രോഗത്തിനടിമപ്പെട്ടത്.നിർധന കുടുംബാംഗമായിരുന്ന റൗഫ് ഓട്ടോറിക്ഷ ഓടിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.അതിനിടയിലാണ് അസുഖബാധിതനായത്. തുടർന്നാണ് കടയ്ക്കൽ മാങ്കോട് നിന്നും ഭാര്യ വീടായ കടമ്പനാട് ഐവർകാലയിലേക്ക്താമസം മാറിയത്. എല്ലാമെല്ലാമായ പ്രിയതമന് തൻറെ കിഡ്നി കളിലൊന്ന് നൽകാൻ ഭാര്യ ഷൈജ സന്നദ്ധയായതോടെ കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലുമായി ബന്ധപ്പെട്ട് കിഡ്നി മാറ്റിവക്കുന്നതിനായുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചു വരികയായിരുന്നു.ഐവർകാല മുസ്ലിംജമാഅത്തും നാട്ടുകാരും മുൻകൈയ്യെടുത്ത് ശസ്ത്രക്രിയയ്ക്കുള്ള തുക സമാഹരിച്ചു വരികയായിരുന്നു.

ആഴ്ചയിൽ മൂന്ന് ഡയാലിസിസ് വീതം അടൂർ മരിയൻ ഹോസ്പിറ്റലിൽ നടന്നു വരികയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ട് കാരണം സ്കൂട്ടറിൽ ഭാര്യയുമൊത്താണ് ഹോസ്പിറ്റലിൽ പോയി വരാറുള്ളത്. അങ്ങോട്ട് റവൂഫും ഡയാലിസിസിന് ശേഷം നല്ലപാതിയും സ്ക്കൂട്ടറോടിയ്ക്കും.
ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ ഷൈജയുമൊത്ത് ഹോസ്പിറ്റലിലേക്ക് പോകുമ്പോഴാണ് മണ്ണടി ആലുംമൂട്ടിനടുത്ത് വച്ച് പാഞ്ഞുവന്ന ടിപ്പർ ലോറി ഇരുവരെയും ഇടിച്ചു തെറിപ്പിച്ചത്.


നിലമേൽ; ഓൺലൈൻ ഫുഡ് ഡെലിവറി ബോയ്‌ ഒഴിവ്


#Status: Open

Shop Name:
Rush To You

Employment Category:
Private

Shop Type:
Online Food Delivery 

Job Location:
Nilamel

Total No. of Vacancies:
10

Name of the Post:
  • Delivery Boy [ 10 Post]

Gender:
Male

Qualification:
  1. S.S.L.C
  2. Two Wheeler With Driving Licence
Timing:
9AM To 9PM 

Salary Package:
₹8000 +  Petrol Expense + Incentive 

Mode of Selection:
Interview 

Contact:
9847776577 / care@rushtoyou.in


NOTICE: kadakkalNews.com is not a recruitment agency. We just sharing available job in Kadakkal from different sources, so KadakkalNews.com is not directly or indirectly involve in any stage of recruitment.

ചിതറയില്‍ മോഷണം പെരുകുന്നു

ചിതറ: ചിതറ പഞ്ചായത്തിലെ മാങ്കോട് മേഖലയില്‍ മോഷണം പെരുകുന്നു. പരേതനായ മുന്‍ പഞ്ചായത്ത്‌ അംഗം എ.എ. ലത്തീഫി​ന്‍െറ മാങ്കോടുള്ള വീട് കഴിഞ്ഞദിവസം രാത്രിയില്‍ മോഷ്​ടാക്കള്‍ കുത്തിത്തുറന്നു. വാതില്‍ പൊളിച്ച്‌ അകത്തുകയറി. ഈ സമയം വീട്ടില്‍ ആളില്ലായിരുന്നു. അലമാരയും മേശയും ഉള്‍പ്പെടെ കുത്തിപ്പൊളിച്ചു. സാധനങ്ങളും വീട്ടുപകരണങ്ങളും വാരിവലിച്ചിട്ട നിലയിലാണ്. ചിതറ ​െപാലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. കല്ലുവെട്ടാംകുഴി സന്തോഷി​ന്‍െറ കടയിലും മോഷണം നടന്നു. പണവും സാധനങ്ങളും മോഷ്​ടിച്ചു. കിളിത്തട്ട് മലപ്പുറം ക്ഷേത്രത്തിനുസമീപം രഞ്ജിത്തി​ന്‍െറ ബൈക്കും കഴിഞ്ഞദിവസം മോഷണം പോയി. പിറ്റേദിവസം മൂന്നുമുക്കിനുസമീപം ഉപേക്ഷിച്ച നിലയില്‍ ഈ ബൈക്ക് കണ്ടെത്തിയിരുന്നു.

കടയ്ക്കൽ താലൂക് ആശുപത്രിയിൽ വികസനകുത്തിപ്പിന് ആരംഭം കുറിച്ചു

കടയ്ക്കൽ: അത്യാധുനിക ഓക്സിജൻ പ്ലാന്റ്, ആശുപത്രിയുടെ വികസനത്തിന്‌ ആവശ്യമായ പുതിയ ബ്ലോക്കുകൾ നിർമ്മിക്കുവാൻ വസ്തുവാങ്ങൽ,
കൂടുതൽ ഡോക്ടർമാരുടെയും നഴ്‌സ് മാരുടെയും പാരാമെഡിക്കൽ സ്റ്റാഫുകളുടെയും തസ്തികകൾ സൃഷ്ടിക്കൽ,കടയ്ക്കൽ പഞ്ചായത്തിൽ പുതുതായി പ്രൈമറി ഹെൽത് സെന്റർ അനുവദിക്കൽ എന്നിങ്ങനെ സുപ്രധാന തീരുമാനങ്ങൾ എടുത്ത് കൊണ്ട് നമ്മുടെ പ്രിയപ്പെട്ട MLA യും മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി സഖാവ് ജെ ചിഞ്ചു റാണി പങ്കെടുത്ത ആശുപത്രി വികസന സമിതി യോഗം ചേരുകയുണ്ടായി..

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സഖാവ് ലതിക വിദ്യാധരൻ, കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് സഖാവ് എസ് വിക്രമൻ, കടക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സഖാവ് എം മനോജ്‌കുമാർ, ആശുപത്രി സൂപ്രണ്ട് ഡോക്ടർ രാജ്കപൂർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു..

പൊലീസിനോട് പ്രതിഷേധിച്ച്‌ നൈറ്റി ധരിച്ച യഹിയാക്ക, സോഷ്യല്‍ മീഡിയയില്‍ വീണ്ടുമെത്തി കടയ്ക്കലെ ചായക്കട

കടയ്ക്കൽ: 10 രൂപക്ക് ഊണ്‍ വിളമ്ബി നാടിന്റെ വിശപ്പു മാറ്റിയ കടക്കലിന്റെ മാക്‌സി മാമ എന്ന യഹിയക്ക വാര്‍ധക്യത്തില്‍ അയല്‍ വീട്ടിലെ കാര്‍ഷെഡ് വീടാക്കി കഴിഞ്ഞുകൂടുന്നു. ഭാര്യ രണ്ട് വര്‍ഷം മുമ്ബ് മരണപ്പെട്ടതിനു ശേഷം തനിച്ചായ ഇദ്ദേഹത്തിന് വിവാഹം ചെയ്തയച്ച രണ്ട് പെണ്‍മക്കളാണുള്ളത്. അവരെ പ്രയാസപ്പെടുത്തേണ്ടെന്നു പറഞ്ഞാണ് അടുത്തുള്ള ഒഴിഞ്ഞ വീട്ടിലെ കാര്‍ ഷെഡിന്റെ മൂലയില്‍ താമസിക്കുന്നത്. 

 ജീവിതം സമരമാക്കിയ അപൂര്‍വ്വ വ്യക്തിയാണ് കൊല്ലത്തു കടയ്ക്കല്‍ മുക്കുന്നം സ്വദേശിയായ യഹിയ. സ്ത്രീകളുടെ മാക്‌സിയാണ് യഹിയയുടെ വസ്ത്രം. മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിച്ചില്ല എന്നതിന്റെ പേരില്‍ ദുരഭിമാനിയായ ഇന്‍സ്‌പെകര്‍ മുഖത്തടിച്ചതോടെയാണ് ഇനി ഒരുത്തനെയും മുണ്ടിന്റെ മടക്കിക്കുത്ത് അഴിച്ച്‌ ബഹുമാനിക്കില്ലെന്ന തീരുമാനത്തില്‍ യഹിയ മാക്‌സി ധരിക്കാന്‍ തുടങ്ങിയത്. വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. 

ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി. ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

വിദേശത്ത് പോയി നേട്ടമുണ്ടാക്കാനാകാതെ മടങ്ങിവന്ന് ചെറിയ തട്ടുകടയുമായി കഴിയുന്വോഴാണ് ബഹുമാനിച്ചില്ലെന്നതിന്റെ പേരില്‍ എസ് ഐ യഹിയയുടെ മുഖത്തടിച്ചത്. സ്ത്രീകളുടെ വസ്ത്രം ധരിച്ച്‌ പുറത്തിറങ്ങിയ യഹിയയെ കണ്ട് പലരും മുഖം ചുളിച്ചു, പരിഹസിച്ചു, അടുപ്പക്കാര്‍ ഗുണദോഷിച്ചു നോക്കി. എന്നിട്ടൊന്നും തീരുമാനത്തില്‍ നിന്നും മാറാന്‍ യഹിയ തയ്യാറായില്ല. എസ് ഐയുടെ അതിക്രമം അത്രക്കധികം ആ സാധുമനുഷ്യനെ വേദനിപ്പിച്ചിരുന്നു. സംഘബലമില്ലാത്ത, പ്രസംഗവും പ്രകടനവും അറിയാത്ത ഒരു സാധാരണക്കാരന്റെ പ്രതിഷേധമായിരുന്നു മാക്‌സി വസ്ത്രമാക്കി യഹിയ നടത്തിയത്. ജീവിതകാലം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന സമരമായി അത് മാറി.

ഉപജീവനത്തിനായി തുടങ്ങിയ തട്ടുകട ജനങ്ങളെ ഊട്ടാനുള്ള ഇടമാക്കി മാറ്റിയാണ് യഹിയക്ക എല്ലാവര്‍ക്കും പ്രിയങ്കരനായത്. ഊണിനു 10രൂപയും ചിക്കന്‍ കറിക്ക് 40 രൂപയുമായിരുന്നു വാങ്ങിയത്. ഒരു പ്ലെയ്റ്റ് കപ്പ 10 രൂപക്ക് കൊടുത്തിരുന്നു. പത്തു ദോശയ്ക്ക് അഞ്ച് ദോശ ഫ്രീ, അഞ്ച് ചിക്കന്‍കറിക്ക് ഒരു ചിക്കന്‍കറി ഫ്രീ എന്നിങ്ങനെ ഓഫറുകളും ഉണ്ടായിരുന്നു. ചായക്ക് 5 രൂപയായിരുന്നു വാങ്ങിയിരുന്നത്. സ്വയം തയ്യാറാക്കുന്ന കറിമസാലകള്‍ മാത്രമാണ് ഉപയോഗിച്ചിരുന്നത്. അസുഖ ബാധിതനായതോടെ കട ഒഴിവാക്കിയ യഹിയ ഇപ്പോള്‍ നാട്ടുകാര്‍ കൊടുക്കുന്ന ഭക്ഷണം കൊണ്ടാണ് ജീവിക്കുന്നത്. ഒരുകാലത്ത് അങ്ങോട്ട് ഊട്ടിയവര്‍ നല്‍കുന്ന പ്രത്യുപകാരമാണ് യഹിയയുടെ ജീവന്‍ നിലനിര്‍ത്തുന്നത്.

മടത്തറയിൽ കള്ളപ്പണവും വൻ ചാരായവേട്ടയും

മടത്തറ: കൊല്ലായിൽ വീട് വാടകയ്ക്കെടുത്ത് വൻ തോതിൽ ചാരായ വാറ്റ് നടത്തി വന്നിരുന്ന സംഘം 161500 രൂപയുടെ കള്ളനോട്ടും പിടിക്കൂടി. വാമനപുരം എക്സൈസ് സംഘത്തിനെ കണ്ട് ഇവർ ഓടി രക്ഷപ്പെട്ടു. എന്നാൽ വിൽപ്പനയ്ക്ക് തയ്യാറാക്കി കാറിൽ കടത്താൻ വച്ചിരുന്ന 350 ലിറ്ററോളം ചാരായവും കാറും വാമനപുരം എക്സൈസ് സംഘം പിടിച്ചെടുത്തു. ഈ ചാരായ വാറ്റിന് നേതൃത്വം നൽകിയ പാങ്ങോട് കൊച്ചാലുംമ്മൂട് ഇർഫാൻ മൻസിലിൽ നൂഹ്ക്കണ്ണ് മകൻ മണൽ ഇർഷാദ് എന്നറിയപ്പെടുന്ന ഇർഷാദ് എക്സൈസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു. 

എന്നാൽ ഇർഷാദിൻ്റെ നീല KL 16 M 6744 സിഫ്റ്റ് കാർ കസ്റ്റഡിയിൽ എടുത്തു. ഈ കാറിലാണ് ചാരായം കടത്തിക്കൊണ്ട് വന്നത്. കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തും ഇയാൾ കാഞ്ചിനട വനത്തിനുള്ളിൽ വൻ തോതിൽ ചാരായം വാറ്റി വിൽപ്പന നടത്തിയിരുന്നു അന്നും ഇയാളെ എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു. പാലോട് പോലീസും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കടയ്ക്കൽ നിലമേൽ മേഖലകളിൽ ഹോം ഡെലിവറിയിൽ പുത്തൻ ഓഫറുകളുമായി റഷ് ടു യു

നിലമേൽ: കോവിഡ് 19 എന്ന മഹാമാരി ജനങ്ങളെ വലയ്ക്കാൻ തുടങ്ങിയിട്ട് നാളുകൾ ഏറെയായി. ദൈനംദിന ജീവിതത്തിൽ ജനങ്ങൾക്കിടയിലേക്ക് പുത്തൻ പ്രതീക്ഷയുമായി റഷ് ടു യു. പേര് പോലെ തന്നെ സർവീസിലും വ്യത്യസ്ത കൊണ്ടു വരികയാണ് ഈ സ്ഥാപനം. മഹാമാരിക്കിടയിൽ ദൈനംദിന ജീവിതം മുന്നോട്ടുനയിക്കുന്നത് ജനങ്ങളെ സംബന്ധിച്ചിടത്തോളം ഒരു ഹെർക്യൂലീൻ ടാസ്ക് തന്നെയായി മാറുന്ന ഈ സമയത്ത് മറ്റുള്ളവയിൽ നിന്നും ഏറെ വ്യത്യസ്തമായി നിൽക്കുകയാണ് ഈ സ്ഥാപനം. 
കഴിഞ്ഞ രണ്ട് വർഷമായി നിലമേൽ എന്ന ഗ്രാമത്തിൽ വളരെ മികച്ച രീതിയിൽ പ്രവർത്തിച്ച് വരുന്ന ഈ സ്ഥാപനത്തിന് ഉപഭോക്താക്കളിൽ നിന്നും മികച്ച സ്വീകാര്യതയും, പ്രതികരണവുമാണ് ലഭിക്കുന്നത്. മികച്ച സേവനം എന്നത് വെറും പരസ്യവാചകമായി മാറുന്ന സമൂഹത്തിൽ പുത്തൻ ആശയങ്ങൾ പ്രവർത്തികമാക്കി സേവനദാതാക്കളായി മാറുകയാണിവർ. പുത്തൻ ആശയങ്ങളിൽ ജനങ്ങളിൽ ഏറെ പുതുമയുണർത്തുന്ന ഒന്നാണ് റഷ്‌ ടു യു മൊബൈൽ ആപ്ലിക്കേഷൻ. 

ഇന്ന് കുട്ടികൾ മുതൽ മുതിർന്നവർ വരെ ഓരോ ദിനവും അവരവരുടെ പഠനം, ജോലി എന്നീ മേഖലകളെ അഭിമുകീകരിക്കുന്നത് എല്ലാം വീടുകളിൽ ഇരുന്നു തന്നെയാണ്. ഇതുപോലെ ഉപഭോക്താക്കൾക് വളരെ സുതാര്യമായ രീതിയിൽ ഉപയോഗിക്കാൻ കഴിയുന്ന ഈ ആപ്ലിക്കേഷനിൽ 35ഇൽ പരം ഷോപ്സും 3000ഇൽ പരം പ്രോഡക്റ്റ്സും ലഭ്യമാണ്. ഇതുകൂടാതെ ദിവസേന മികച്ച ഓഫറുകളും ജനങ്ങളിലേയ്ക്ക് എത്തിക്കുകയാണ്. മികച്ച ഓഫറുകൾ എന്നത് ഒരിക്കലും മോഹനവാഗ്ദാനമായ് മാറുകയല്ല, മറിച്ച് ഉപഭോക്താക്കൾക്ക് താങ്ങാനാവുന്ന വിലയിൽ ഓഫറുകൾ കുറഞ്ഞ സർവീസ് ചാർജിൽ എത്തിച്ചുകൊടുക്കുന്നത് ഇവരുടെ മാത്രം പ്രത്യേകതയാണ്. 

49 രൂപയുടെ പച്ചക്കറി കിറ്റ്

55 രൂപയുടെ ബിരിയാണി

80 രൂപയുടെ തനി നാടൻ ഊണ് മുതലായ നിരവധി ഓഫറുകൾ. കേവലം ലാഭത്തിനു വേണ്ടി അല്ലാതെ ജനങ്ങൾക്ക്‌ ഒരു കൈതാങ്ങായി മാറുകയാണ് റഷ്‌ ടു യു എന്ന ഈ സ്ഥാപനം

ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ക്കും ബാങ്കുകള്‍ക്കും നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ പകുതി എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാജരാകുന്ന ജീവനക്കാരുടെ തുല്യം എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രം കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാം. 

അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തദ്ദേശസ്ഥാപന പരിധികളില്‍ ഉള്‍പ്പെട്ട എല്ലാ വാണിജ്യ സഹകരണ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുജന ബന്ധമില്ലാതെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

കൊവിഡ് രോഗി മരിച്ചെന്ന് തെറ്റായ സന്ദേശം; ആശങ്കയിലായി ബന്ധുക്കള്‍

നിലമേല്‍: കൊവിഡ് ബാധിച്ച്‌ കൊല്ലം ജില്ലാ ആശുപത്രിയില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചെന്ന് തെറ്റായ സന്ദേശം നല്‍കിയത് ബന്ധുക്കളെ ആശങ്കയിലാക്കി. ചടയമംഗലം, നിലമേല്‍ സ്വദേശിയായ 55കാരി മരിച്ചെന്ന തെറ്റായ സന്ദേശമാണ് പ്രചരിച്ചത്. 

ഇന്നലെ രാവിലെ പത്തരയോടെ രോഗി മരിച്ചതായി കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക് സന്ദേശം നല്‍കുകയായിരുന്നു. ഈസ്റ്റ് പൊലീസ് ചടയമംഗലം സ്റ്റേഷനില്‍ വിവരം അറിയിച്ചു. അവര്‍ നിലമേല്‍ പഞ്ചായത്ത് അധികൃതരെയും പൗരസമിതി പ്രവര്‍ത്തകനായ ബിനുവിനെയും അറിയിച്ചു. ബിനുവാണ് ബന്ധുക്കളെ വിവരം ധരിപ്പിച്ചത്. നിലമേല്‍ ഗ്രാമ പഞ്ചായത്ത് അംഗം റാഫിയും, മരണപ്പെട്ടെന്ന് അറിയിച്ച വയോധികയുടെ ചെറുമകളുടെ ഭര്‍ത്താവ് ഷംനാദും നിലമേല്‍ പഞ്ചായത്തില്‍ നിന്ന് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള കത്തു വാങ്ങി ജില്ലാ ആശുപത്രിയിലെത്തി. വീടിനടുത്തുള്ള നിലമേല്‍ മുസ്ലിം ജമാഅത്തില്‍ കൊവിഡ് മാനദണ്ഡമനുസരിച്ച്‌ മൃതദേഹം സംസ്കരിക്കാനുള്ള മുന്നൊരുക്കം നടത്തിയ ശേഷമാണ് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സജ്ജീകരണവുമായി ഇവരെത്തിയത്. അപ്പോഴാണ് രോഗി മരിച്ചിട്ടില്ലെന്ന് വ്യക്തമായത്. മേയ് 20ന് മൃതദേഹം മാറി നല്‍കിയ സംഭവവും ജില്ലാ ആശുപത്രിയിലുണ്ടായി. 

പഴി ചാരി ആശുപത്രിയും പൊലീസും 

രോഗി നെഗറ്റീവായത് ബന്ധുക്കളെ അറിയിക്കണമെന്ന സന്ദേശമാണ് ഈസ്റ്റ് പൊലീസിന് നല്‍കിയതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. വിവരം തെറ്റായി മനസിലാക്കിയ ഈസ്റ്റ് പൊലീസാണ് സന്ദേശം തെറ്റായി കൈമാറിയതെന്നാണ് ആരോപണം. എന്നാല്‍ ഈസ്റ്റ് പൊലീസ് ഇത് തള്ളിക്കളഞ്ഞു. വിവാദമായപ്പോള്‍ ആശുപത്രി അധികൃതര്‍ കൈമലര്‍ത്തിയതാണെന്നാണ് പൊലീസിന്റെ വാദം.
© all rights reserved
made with Kadakkalnews.com