കൊല്ലം: എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജി കൊല്ലം മേഖലാ കേന്ദ്രത്തില്‍ മെയ് അഞ്ചിന് ആരംഭിക്കുന്ന ഡി.റ്റി.പി കോഴ്‌സിന് ഏപ്രില്‍ 30 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ www.lbscentre.kerala.gov.in വെബ്‌സൈറ്റിലും 0474-2970780 നമ്പരിലും ലഭിക്കും.
local
Nilamel
പിടികൂടിയ വാഹനം നടപടികൾക്കായി ചടയമംഗലം പൊലീസിന് കൈമാറി.
കൊട്ടാരക്കര തഹസിൽദാർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ അയ്യപ്പൻ പിള്ള, അജേഷ് ഡ്രൈവർ മനോജ് എന്നിവരുടെ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്
നിലമേൽ അനധികൃത മണ്ണെടുപ്പ്; തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടി
നിലമേൽ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കൊട്ടാരക്കര തഹസിൽദാരുടെ നേതൃത്വത്തിൽ നിലമേലിൽ പരിശോധനക്ക് ഇറങ്ങിയ സംഘത്തിന് മുന്നിൽ അവിചാരിതമായി വന്ന് പെട്ടത് മണൽ നിറച്ച ലോറി സംശയം തോന്നിയ തഹസിൽദാർ വണ്ടി നിർത്താൻ കൈ കാണിച്ചെങ്കിലും നിർത്താതെ മുന്നോട്ട് പോയ വാഹനത്തെ പിന്തുടർന്ന് തടഞ്ഞു നിർത്തി പാസ്സ് ചോദിക്കുകയായിരുന്നു.
ഡ്രൈവറുടെ കയ്യിൽ പാസില്ലന്ന് അറിയിച്ചതിനെത്തുടർന്നു മണ്ണെടുത്ത നിലമേൽ ചന്തക്ക് സമീപമുള്ള സ്ഥലം പരിശോധിച്ചെങ്കിലും ജെസിബിയും മറ്റ് വാഹനങ്ങളും അവിടെ നിന്ന് മാറ്റിയിരുന്നു. അവധി ദിദിനമായതിനാൽ പരിശോധന കാണില്ലെന്ന ധാരണയിലാണ് മണ്ണെടുപ്പ് തകൃതിയായി നടന്നു വന്നത്.
പിടികൂടിയ വാഹനം നടപടികൾക്കായി ചടയമംഗലം പൊലീസിന് കൈമാറി.
കൊട്ടാരക്കര തഹസിൽദാർ ശ്രീകണ്ഠൻ നായരുടെ നേതൃത്വത്തിൽ ഡെപ്യൂട്ടി തഹസിൽദാർമാരായ അയ്യപ്പൻ പിള്ള, അജേഷ് ഡ്രൈവർ മനോജ് എന്നിവരുടെ സംഘമാണ് പരിശോധനയിൽ പങ്കെടുത്തത്
district
Kollam
ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന
കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ(ഏപ്രില്‍ 19) മുതല്‍ എല്ലാ താലൂക്കുകളിലെയും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് കോവിഡ് നിര്‍ണയ പരിശോധന നടത്തും. എല്ലാ ട്രക്ക്/ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. അറിയിച്ചു.
kadakkal
local
KIMSAT; കടയ്ക്കലിന്റെ വികസന കുതുപ്പിന്റെ അവലോകനം
കടയ്ക്കൽ: തിരുപനന്തപുരത്തെ മൾട്ടിസ്‌പെഷ്യലിറ്റി ആശുപത്രികളെ മാത്രം ആശ്രയിച്ചിരുന്ന കടയ്ക്കൽ, കുമ്മിൾ, ചിതറ, ഇട്ടിവ തുടങ്ങിയ പഞ്ചായത്തുകളിലെ രോഗികൾക് ആശ്വാസത്തിന്റെ നിറകുടവുമായി വരുന്ന സെപ്റ്റംബർ മാസത്തിൽ ഉദ്ഘാടനത്തിന് തയ്യാറെടുക്കുന്ന കടയ്ക്കൽ KIMSAT ഹോസ്പിറ്റലിന്റെ നിർമാണ പുരോഗതി വിലയിരുത്തുന്ന കൊല്ലം NS സഹകരണ ആശുപത്രിയുടെ ഡയറക്ടർ P രാജേന്ദ്രൻ, KIMSAT ഇന്റെ അമരക്കാരൻ S വിക്രമൻ.
kadakkal
local
കിണറിന്റെ വക്കില്‍ എത്തിയപ്പോള്‍ ജീവി കടന്നു. കാട്ടൂപൂച്ചയാണെന്നു കരുതുന്നു. ഫയര്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ ടി.വിനോദ്കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ എസ്.ജെ. ശ്രീനാഥ്, ആര്‍.എസ്. രാഗേഷ്, വി.ഒ. അനുമോന്‍, എ. സുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷപ്പെട്ടോടിയ ജീവി സമീപവാസത്ത് ആക്രമങ്ങള്‍ ഉണ്ടാക്കുമോ എന്നതാണ് പ്രദേശവാസികളുടെ പേടി
അജ്ഞാത ജീവി കണറ്റില്‍ വീണു; രക്ഷപ്പെടുത്തുന്നതിനിടെ കിണറിന്റെ വക്കില്‍ എത്തിയപ്പോള്‍ അഗ്‌നിരക്ഷാ സേനയെ വെട്ടിച്ചു ഓടിക്കളഞ്ഞു
കടയ്ക്കല്‍: കിണറ്റില്‍ നിന്നു രക്ഷപ്പെട്ട അജ്ഞാത ജീവി അഗ്‌നിരക്ഷാ സേനയെ വെട്ടിച്ചു കടന്നു കളഞ്ഞു. കാട്ടുപൂച്ചയുമായി രൂപ സാദൃശ്യം ഉള്ളതാണ് ജീവി. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം. കടയ്ക്കല്‍ കുറ്റിക്കാട് സൗപര്‍ണികയില്‍ ശശിധരന്റെ വീട്ടിലെ കിണറ്റിലാണ് ജീവി വീണത്. വിവരം ലഭിച്ച അഗ്‌നിരക്ഷാ സേന എത്തി. വല ഉപയോഗിച്ചു ജീവിയെ കരയ്‌ക്കെത്തിച്ചു.
കിണറിന്റെ വക്കില്‍ എത്തിയപ്പോള്‍ ജീവി കടന്നു. കാട്ടൂപൂച്ചയാണെന്നു കരുതുന്നു. ഫയര്‍ ഗ്രേഡ് സ്റ്റേഷന്‍ ഓഫിസര്‍ ടി.വിനോദ്കുമാര്‍, ഫയര്‍ ഓഫിസര്‍മാരായ എസ്.ജെ. ശ്രീനാഥ്, ആര്‍.എസ്. രാഗേഷ്, വി.ഒ. അനുമോന്‍, എ. സുല്‍ഫിക്കര്‍ എന്നിവര്‍ പങ്കെടുത്തു. രക്ഷപ്പെട്ടോടിയ ജീവി സമീപവാസത്ത് ആക്രമങ്ങള്‍ ഉണ്ടാക്കുമോ എന്നതാണ് പ്രദേശവാസികളുടെ പേടി
chithara
local
ചിതറയിൽ ഞാറ മരം ഒടിഞ്ഞ് വീണ് ഗതാഗതം തടസപ്പെട്ടു
ചിതറ: ചിതറ ഉണ്ണി മുക്ക് വേങ്കോട് റൂട്ടില്‍ ഞാറ മരം ഒടിഞ്ഞ് വൈദ്യുതി കമ്ബിയില്‍ വീണ് ഗതാഗതം തടസപെട്ടു. ഇന്നലെ വൈകിട്ട് 7 നാണ് സംഭവം. ഫ്രാങ്കോ വില്ലയില്‍ ഉണ്ണികൃഷ്ണ പിള്ളയുടെ വീട്ടില്‍ റോഡരികില്‍ നിന്ന ഞാറ മരമാണ് പകുതി വച്ച് ഒടിഞ്ഞ് ഇലക്‌ട്രിക് ലൈനിലും റോഡിലുമായി വീണത്.
കടയ്ക്കല്‍ ഫയര്‍ആന്‍ഡ് റസ്ക്യു ടീം അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാറിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം ഗിരീഷ്കുമാര്‍ , രാഗേഷ്, അരവിന്ദന്‍ , ബൈജു എന്നിവര്‍ എത്തി മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
kadakkal
local
കടയ്ക്കലിൽ അമ്മയെ ആക്രമിച്ച കേസിൽ മകൻ അറസ്റ്റിൽ
കടയ്ക്കല്‍: അമ്മയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കടയ്ക്കല്‍ മുരുക്കുമണ്‍ സ്വദേശി രഞ്ജിത്ത് കൃഷ്ണനെയാണ് കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അമ്മയുടെ പേര്‍ക്കുള്ള മൂന്നര സെന്റ് ഭൂമി വിറ്റ് പണം വേണമെന്ന് രഞ്ജിത്ത് നിരന്തരം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതിന് അമ്മ തയ്യാറായില്ല. തുടര്‍ന്ന് ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അമ്മയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ മൊഴി രേഖപ്പെടുത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
kadakkal
local
പാങ്ങുകാട് അഴകതുവിള സ്വദേശി അരുൺലാൽ (21) വയസ്സ്. ദർപ്പക്കാട് സ്വദേശി അബ്ദുള്ള(20) വയസ്സ് എന്നിവരാണ് മരണപ്പെട്ടത്. പാരിപ്പള്ളി മടത്തറ സ്റ്റേറ്റ് ഹൈവേ ആയതിനു ശേഷം നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.
കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ നടന്ന അപകടത്തിൽ രണ്ട് പേരും മരണപെട്ടു
കടയ്ക്കൽ: കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു മരിച്ചു. ഇന്ന് നാലുമണിയോടെ കൂടിയാണ് അപകടം നടന്നത്. രണ്ടുപേരെയും ഗുരുതര പരിക്കുകളോടെ മെഡിക്കൽ കോളേജ് പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ രണ്ടു പേരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
പാങ്ങുകാട് അഴകതുവിള സ്വദേശി അരുൺലാൽ (21) വയസ്സ്. ദർപ്പക്കാട് സ്വദേശി അബ്ദുള്ള(20) വയസ്സ് എന്നിവരാണ് മരണപ്പെട്ടത്. പാരിപ്പള്ളി മടത്തറ സ്റ്റേറ്റ് ഹൈവേ ആയതിനു ശേഷം നിരവധി ജീവനുകളാണ് ഇവിടെ നഷ്ടമായിരിക്കുന്നത്.
kadakkal
local
ദർപ്പക്കാട് സ്വദേശി അബ്ദുള്ളയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത് പാങ്ങലുകട് സ്വദേശി അരുൺ ലാലാണ് മെഡിക്കൽ കോളേജിൽ സീരിയസ് ആയിട്ടുള്ളത്.
കടയ്ക്കലിൽ ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കടയ്ക്കൽ: കടയ്ക്കൽ ദർപ്പക്കാട് എംജി നഗറിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മറ്റൊരാളുടെ നില അതീവ ഗുരുതരം ദർഭക്കാടിന് സമീപം വൈകുന്നേരം നാലു മണിയോടെയാണ് അപകടം നടന്നത്. അമിതവേഗതയിൽവന്ന ബൈക്ക് നിയന്ത്രണം വിട്ട് കാറിലിടിച്ചതാണ് അപകടത്തിന് കാരണമായത് എന്നാണ് പ്രാഥമിക വിവരം.
ദർപ്പക്കാട് സ്വദേശി അബ്ദുള്ളയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മരണപ്പെട്ടത് പാങ്ങലുകട് സ്വദേശി അരുൺ ലാലാണ് മെഡിക്കൽ കോളേജിൽ സീരിയസ് ആയിട്ടുള്ളത്.
kadakkal
local
കടയ്ക്കലിലെ ആംബുലൻസ് ഡ്രൈവറെ കടയ്ക്കൽ സി ഐ മർദിച്ചതായി ആരോപണം
കടയ്ക്കൽ: കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ നിന്ന്, രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നടന്ന സംഘർഷത്തിൽ കയ്യിൽ ഇരുന്ന് വെടിമരുന്ന് പൊട്ടി തെറിച്ചു ഗുരുതരമായി പരിക്ക് പറ്റിയ യുവാവിനെയും കൊണ്ട് മെഡിക്കൽ കോളേജിനു ഓട്ടം പോയ SRN കടയ്ക്കൽ ആംബുലൻസ് ഡ്രൈവർ ശ്രീദ്നെ മെഡിക്കൽ കോളജിൽ വെച്ച് അകാരണമായി കടയ്ക്കൽ CI ക്രൂരമായി മർദിച്ചതായി പരാതി.
ശ്രീദ് ഇപ്പോൾ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ നട്ടെല്ലിന് ഗുരുതരമായി പരിക്ക് പറ്റി ചികിത്സയിൽ ആണ്. ശ്രീദ് നെ ക്രൂരമായി മർദിച്ച കടയ്ക്കൽ CI ഗിരിലാലിനെതിരെ ശക്തമായ നടപടി എടുക്കണമെന്നു സംയുക്ത ആംബുലൻസ് ഡ്രൈവേഴ്സ് യൂണിയൻ കേരള ആവശ്യപ്പെട്ടു.
kadakkal
local
Nilamel
Rush To You; കടയ്ക്കലിനു സ്വന്തമായി ഭക്ഷണ വിതരണ ആപ്പ്
നിലമേൽ കഴിഞ്ഞ രണ്ട് വർഷമായി പ്രവർത്തിച്ചു വരുന്ന റഷ് ടു യു ഹോം ഡെലിവറി സെന്റർ കസ്റ്റമേഴ്സിന്റെ അഭ്യർത്ഥനമൂലം മൊബൈൽ അപ്ലിക്കേഷനിലും ലഭ്യമാണ്. കോവിഡ് മഹാമാരിക്കിടയിൽ ജനങ്ങൾക്ക് മികച്ച സേവനം കാഴ്ച്ചവച്ച സ്ഥാപനമാണ് റഷ് ടു യു. 35ഇൽ പരം ഷോപ്സും 4000 ഇൽ പരം പ്രോഡക്റ്റുകളും ദിവസേന പുതുമയാർന്ന ഓഫറുകളുമായാണ് സ്ഥാപനത്തിന്റെ പുത്തൻ ചുവടുവയ്പ്പ്.
ഉപഭോക്താക്കളിൽ നിന്നും മികച്ച പ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ് റഷ് ടു യൂ. മിതമായ സർവീസ് ചാർജ് മാത്രം ഈടാക്കുന്നു എന്നതാണ് സ്ഥാപനത്തെ മറ്റുള്ളവയിൽ നിന്നും വേറിട്ട് നിർത്ത്‌ന്നത്.
kadakkal
local
കിണറ്റിൽ അകപെട്ടയാളെ കടയ്ക്കല്‍ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി
കടയ്ക്കല്‍: കിണര്‍ വൃത്തിയാക്കുന്നതിനായി കിണറില്‍ ഇറങ്ങവേ കാല്‍ വഴുതി കിണറ്റില്‍ വീണ് പരിക്കേറ്റയാളെ കടയ്ക്കല്‍ അഗ്നി രക്ഷാ സേന രക്ഷപ്പെടുത്തി. മുക്കുന്നം പുതുക്കോട് സെയ്നുലാബ്ദീന്‍ എന്നയാളുടെ 45 അടിയോളം താഴ്ചയുള്ള കിണര്‍ വൃത്തിയാക്കുന്നതിനായി ഇറങ്ങിയ പുതുക്കോട് ഇടപ്പണയില്‍ വീട്ടില്‍ അഷഫക്ക് അലി (36) യ്ക്കാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ അഷഫക്ക് അലിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ എം.അരവിന്ദന്‍ കിണറിലിറങ്ങിയാണ് ആളെ കരക്കെത്തിച്ചത്.
സ്റ്റേഷന്‍ ഓഫീസര്‍ ജെ.സുരേഷ് കുമാര്‍, അസി. സ്റ്റേഷന്‍ ഓഫീസര്‍ ടി.വിനോദ് കുമാര്‍, ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍മാരായ എസ്.ആര്‍.ഗിരീഷ് കുമാര്‍, വി.ജി.അനുമോന്‍, ജി.എസ്.സജീവ്, ഫയര്‍ റെസ്ക്യൂ ഓഫീസര്‍ (ഡ്രൈവര്‍) എ.സുല്‍ഫിക്കര്‍, എസ്.ദീപക് എന്നിവരുടെ നേതൃത്വത്തിലുള്ള സേനയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)











