Responsive Ad Slot

kadakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kadakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

വീതി കൂട്ടാൻ സ്ഥലമുണ്ടായിട്ടും വീർപ്പുമുട്ടി ആശാൻമുക്ക് -ശങ്കർനഗർ റോഡ്

കടയ്‌ക്കൽ: 28 വർഷം മുമ്പ് നാട്ടുകാർ സ്ഥലം വിട്ടു കൊടുത്ത് 8മീറ്റർ വീതിയിൽ വിശാലമാക്കിയ പാതയാണ് ആശാൻമുക്ക് - ശങ്കർ നഗർ റോഡ്. പക്ഷെ കാലം ഇത്രയായിട്ടും ഏറ്റെടുത്ത സ്ഥലം കൂട്ടി ചേർത്ത് ടാറിട്ട് വൃത്തിയാക്കി ഉന്നത നിലവാരം പുലർത്തുന്ന റോഡാക്കാൻ കഴിഞ്ഞിട്ടില്ല. കടയ്‌ക്കൽ പ‌ഞ്ചായത്തിലെ കുറ്റിക്കാട്, വെള്ളാർവട്ടം, വടക്കേവയൽ വാർഡുകളിലൂടെ കടന്നു പോകുന്ന 2 കിലോമീറ്റർ നീളുന്ന റോഡിന്റെ ഉടമസ്ഥാവകാശം പഞ്ചായത്തിൽ നിന്ന് ബ്‌ളോക്ക് ഏറ്റെടുക്കുന്നതിനാണ് 1996 ൽ സ്ഥലം വിട്ടു നൽകി വീതി കൂട്ടിയത്. പിന്നീട് മെല്ലെപ്പോക്കായിരുന്നു. വയൽഭാഗത്ത് സംരക്ഷണഭിത്തിയുടെ നിർമ്മാണം പോലും പൂർത്തിയായില്ല. ഇതോടെ സ്ഥലം വിട്ടു നൽകിയ പലരും റോഡിന്റെ വശത്തേക്ക് ക്രമേണ വ്യാപിപ്പിച്ചു.

രണ്ട് വിദ്യാലയങ്ങളിലേക്കും ഒരു കശുഅണ്ടി ഫാക്‌ടറിയിലേക്കും ഈ റോഡിനെയാണ് ആശ്രയിക്കുന്നത്. കുറ്റിക്കാട് നിന്ന് ചടയമംഗലത്തേക്കുള്ള എളുപ്പ വഴി കൂടിയാണ്. ഒരു ക്വാറിയും ഒരു സിമന്റ് സംഭരണ ശാലയും ഇവിടെയുണ്ട്. നിത്യേന ഇതുവഴി പോകുന്ന ടിപ്പർ ലോറികൾ ഉൾപ്പടെയുള്ള വാഹനങ്ങളിൽ നിന്ന് ഒതുങ്ങാൻ കുട്ടികളും സ്‌ത്രീകളും നന്നേ പാടുപെടുന്നു. സ്ഥലം വിട്ടു കൊടുത്തവർ റോഡ് നന്നാകുന്നത് കാണാൻ ആരെ സമീപിക്കണമെന്ന ബോർഡ് നാട്ടുകാർ സ്ഥാപിച്ചു. മഴക്കാലമായാൽ വെള്ളക്കെട്ടാണ് ഈ റോഡിന്റെ മറ്റൊരുശാപം. ലോറികൾ പറത്തുന്ന പൊടിയും ദുസഹമാണ്.ചടയമംഗലം ബ്‌ളോക്ക് ഭരണസമിതിക്കും ജില്ലാ കളക്‌ടർക്കും നാട്ടുകാർ പരാതി നൽകി .

മികച്ച ഭരണാധികാരിയും വികസന നായകനുമായിരുന്ന ആർ.ശങ്കറിന്റെ നാമധേയത്തിലുള്ള റോഡിന്റെ അവസ്ഥ അദ്ദേഹത്തോടുള്ള അനാദരമാണ്. രണ്ടു വർഷം മുമ്പ് പേരിന് മാത്രമായിരുന്നു ടാറിംഗ് .മെച്ചപ്പെട്ട യാത്രാസൗകര്യത്തിനാണ് നാട്ടുകാർ സ്ഥലം വിട്ടുനൽകിയത്.
ബി. അജയകുമാർ
എസ്.എൻ.ഡി.പി യോഗം 4007 ാം നമ്പർ
കുറ്റിക്കാട് ശാഖ സെക്രട്ടറി

 

പഞ്ചായത്ത് 7ലക്ഷം മുടക്കി ടാറിംഗ് നടത്തിയിരുന്നു. ഇടക്കാലത്ത് കോടതിയിൽ നിന്നൊരു സ്‌റ്റേ ഉത്തരവുണ്ടായിരുന്നു. അതോടെ റോഡ് നവീകരണം മാറ്റി വെച്ചു. നിയമ പ്രശ്‌നങ്ങൾ തീരുന്ന മുറയ്‌ക്ക് ഫണ്ടിന്റെ ലഭ്യത കൂടി കണക്കിലെടുത്ത് പാർശ്വഭിത്തി നിർമ്മാണവും കോൺക്രീറ്റും നടത്തും.
ആർ. ശ്രീജ
നാലാം വാർഡ് അംഗം

വടംവലി മത്സരം ഫയർ ഫോഴ്സിന് വിജയം

കടയ്ക്കൽ: മൗലികാവകാശമായ വോട്ടെടുപ്പിൽ പരമാവധി പേരെ കൊണ്ട് സമ്മതിദാനാവകാശം വിനിയോഗിപ്പിക്കാൻ ലക്ഷ്യമിട്ട് വൈവിദ്ധ്യമാർന്ന പ്രചരണ പരിപാടികളുമായി തിരഞ്ഞെടുപ്പ് കമ്മിഷൻ. ഇതിന്റെ ഭാഗമായി ഇന്നലെ വൈകിട്ട് കടയ്ക്കൽ ബസ് സ്റ്റാൻഡ് പരിസരത്ത് ചടയമംഗലം റേഞ്ച് എക്‌സൈസ് ടീമും കടയ്ക്കൽ ഫയർ ഫോഴ്‌സും തമ്മിൽ നടന്ന വാശിയേറിയ വടംവലി മത്സരത്തിൽ ഫയർ ഫോഴ്‌സ് ടീം വിജയിച്ചു. കൊട്ടാരക്കര എക്സൈസ് സി.ഐ എസ്.മോഹനൻ ഇരു ടീമുകളെയും അഭിനന്ദിച്ചു.


കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നുള്ള അറിയിപ്പ്

കടയ്ക്കൽ: കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ നിന്നും ഈ വ്യക്തിയെ കുറിച്ച് അന്വേഷണം നടത്തുന്നു. ഈ വ്യക്തിയെ കുളത്തൂപ്പുഴ ഭാഗത്ത് നിന്ന് 108 ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ഹോസ്പിറ്റലിൽ 21/03/2024 എത്തിക്കുകയും. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ റഫർ ചെയ്യുകയും അവിടെ ചികിത്സയിലിരിക്കെ 02/04/2024 തീയതി പുലർച്ചെ മരണപ്പെട്ടു പോയിട്ടുള്ളതാണ്. ഇയാളുടെ പേര് വിവരങ്ങളും മേൽവിലാസവും അറിവായിട്ടില്ല. ഇയാളെ കുറിച്ച് അറിയുന്നവർ കടയ്ക്കൽ പോലീസ് സ്റ്റേഷൻ 04742422033, 9497980169, 9497987040 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

അർച്ചെറി പരിശീലനം നൽകുന്നു

കേരള സ്റ്റേറ്റ് ആർച്ചെറി അസോസിയേഷൻ, ജില്ലാ ആർച്ചെറി അസോസിയേഷന്റെ സഹകരണത്തോടെ ആർച്ചെറി പരിശീലനം നൽകുന്നു. ചവറ, കൃഷ്ണപുരം, പൂയപ്പള്ളി, കല്ലുവാതുക്കൽ, കൊല്ലം, കടയ്ക്കൽ എന്നീ അംഗീകൃത സെന്ററുകളിൽ 15 മുതലാണ് വെക്കേഷൻ പരിശീലനം. ഇന്ത്യൻ റൗണ്ട്, കോമ്പോണ്ട് റൗണ്ട്, റിക്കർവ് റൗണ്ട് എന്നിവയിലാണ് പരിശീലനം. ഫോൺ: 8129767878, 892124 2746.

കടയ്ക്കൽ പഞ്ചായത്ത്‌ കുടുംബശ്രീ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ്

കടയ്ക്കൽ: മാർച്ച് 30 ലോക ഇഡ്ഡലി ദിനമാണ്. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. ചെന്നൈയിൽ ഇഡ്ഡ‍‍‍ലി കാറ്ററിങ് നടത്തുന്ന ഇനിയവൻ എന്ന ഗ്രൂപ്പ് ഇഡ്ഡലിയ്ക്ക് ഒരു പ്രത്യേക ദിവസം വേണമെന്ന് തീരുമാനിച്ചു. അങ്ങനെയാണ് മാർച്ച് 30 ഇഡ്ഡലിയുടെ ദിനമായത്. ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ച ആ ദിവസം പലരുചികളിലുള്ള 1328 ഇഡ്‌ഡലികൾ അവർ തയാറാക്കുകയും ചെയ്തു. അതേ ദിവസം സർക്കാർ 44 കിലോഗ്രാം ഭാരമുള്ള ഇഡ്ഡ‍‍‍ലി മുറിച്ച് ആ ദിവസം ലോക ഇഡ്ഡ‍‍‍ലി ദിനമായി പ്രഖ്യാപിച്ചു.

മാർച്ച്‌ 30 ന് ലോക ഇഡ്ഡലി ദിനത്തോടനുബന്ധിച്ച്‌ കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ സഹകരണത്തോടെ കടയ്ക്കൽ പഞ്ചായത്ത്‌ സി ഡി എസ് സ്പെഷ്യൽ ഇഡ്ഡലി ഫെസ്റ്റ് സംഘടിപ്പിച്ചു.കടയ്ക്കൽ പഞ്ചായത്ത്‌ ഓഫീസിന് മുന്നിലെ വേദിയിൽ നടന്ന പരിപാടിയിൽ കുടുംബശ്രീ സി ഡി എസ് ചെയർ പേഴ്സൺ രാജേശ്വരി ,വൈസ് ചെയർപേഴ്സൺ സി ഇന്ദിരഭായി, സി ഡി എസ് അംഗങ്ങളായ ശ്യാമള സോമരാജൻ, ബീന, സന്ധ്യ, ആര്യ ബ്ലോക്ക് കോർഡിനേറ്റർ ഷെറീന അക്കൗണ്ടന്റ് രശ്മി, അങ്കണവാടി വർക്കർമാർ, ഹെൽപർമാർ, വിവിധ വാർഡുകളിൽ നിന്നുമുള്ള കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

കിളിമരത്തുകാവ് ക്ഷേത്രത്തിൽ ആഞ്ജനേയ ദിവ്യദർശനപൂജ

കടയ്ക്കൽ: കിളിമരത്തുകാവ് ക്ഷേത്രത്തിലെ ആഞ്ജനേയ ദിവ്യദർശനപൂജ ഏപ്രിൽ 19 മുതൽ 23 വരെ നടത്തുമെന്ന് ക്ഷേത്രോപദേശകസമിതി അറിയിച്ചു. പൂജയുടെ കൂപ്പൺ വിതരണോദ്ഘാടനം സംവിധായകനും നടനുമായ മേജർ രവി നിർവഹിച്ചു. ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ദേവസ്വം സബ് ഗ്രൂപ്പ് ഓഫീസർ എ.വി.വിജേഷ്, ഉപദേശകസമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. ദിവ്യ ദർശനപൂജാ ദിവസങ്ങളിൽ നടത്തുന്ന നീരാഞ്ജന നെയ്‌വിളക്ക്, ലഡു പ്രസാദം എന്നിവയ്ക്ക് മുൻകൂട്ടി ബുക്ക് ചെയ്യാവുന്ന സംവിധാനവും ദേവസ്വം ബോർഡ് ഏർപ്പെടുത്തിയിട്ടുണ്ട്. 
ഫോൺ: 8606402255.

പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ കടയ്ക്കലിൽ പ്രവർത്തനം തുടങ്ങി

കടയ്ക്കൽ: കേരളത്തിൽ പ്രവർത്തനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ പൊതുമേഖല ബാങ്കായ ബാങ്ക് ഒഫ് ബറോഡ 17 പുതിയ ശാഖകൾ ആരംഭിക്കുന്നു. ഇതിൽ പുതിയ നാല് ശാഖകളുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസങ്ങളിലായി നടന്നു. തിരുവനന്തപുരം വട്ടിയൂർക്കാവ്, എറണാകുളം മുളന്തുരുത്തി, കണ്ണൂർ ചെറുപുഴ, കൊല്ലം ഭരണിക്കാവ്, കടയ്ക്കൽ, ഇടുക്കി വണ്ണപ്പുറം എന്നിവിടങ്ങളിലെ ശാഖകളാണ് പുതുതായി പ്രവർത്തനം തുടങ്ങിയത്. 

കൊല്ലം കടയ്ക്കൽ ശാഖയുടെ ഉദ്ഘാടനം മുൻ ഡെപ്യൂട്ടി കളക്ടർ എം. എ റഹീം നിർവഹിച്ചു. ഇതോടെ കേരളത്തിലെ ബി.ഒ.ബി ശാഖകളുടെ എണ്ണം 226ൽ എത്തി. മെച്ചപ്പെട്ട സാമ്പത്തിക സേവനങ്ങൾ ഉപഭോക്താക്കളിൽ എത്തിക്കുന്നതിന്റെ ഭാഗമായിട്ടാണ് ശാഖകൾ വർദ്ധിപ്പിക്കുന്നതെന്ന് എറണാകുളം സോണൽ മേധാവി ശ്രീജിത്ത് കൊട്ടാരത്തിൽ പറഞ്ഞു.

കൊലക്കേസ് പ്രതിയെ വെറുതെവിട്ടു

പുനലൂർ തിങ്കൾ കരിയ്ക്കൻ വില്ലേജിൽ, നെല്ലിമൂട് മുറിയിൽ മന്നാർ ഭവനിൽ സുധാകരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ വെറുതേവിട്ടു.
2021 ജനുവരി 8നാണ് സംഭവം. വെട്ടിപ്പുഴ പാലത്തിന് സമീപത്ത് താമസിക്കുന്ന ലാലു ബാബു സുധാകരനെ മ‌ർദ്ദിച്ച് സാരമായ പരിക്കേൽപ്പിച്ചതിനെ തുട‌ർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. 

എന്നാൽ മെഡിക്കൽ കോളേജിൽ വച്ച് സുധാകരൻ മരണപ്പെട്ടു. പുനലൂർ പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പുനലൂർ താലൂക്ക് ആശുപത്രിയിലെയും തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും ഡോക്‌ടർമാരെയും കൃത്യം കണ്ട സാക്ഷികളെയും അടക്കം 13 പേരെ കോടതിയിൽ വരുത്തി തെളിവ് രേഖപ്പെടുത്തി.

പ്രതിക്ക് സ്വന്തമായി വക്കീലിനെ ഏർപ്പാടാക്കാൻ ശേഷിയില്ലെന്ന് കോടതിയെ അറിയിച്ചതിനെ തുടർന്ന് ജില്ലാ ലീഗൽ എയ്‌ഡ് ഡിഫൻസ് സംവിധാനത്തിന്റെ സേവനം നൽകി. പ്രതിക്കുവേണ്ടി കൊല്ലം ജില്ലാ ഡെപ്യൂട്ടി ചീഫ് ലീഗൽ എയ്‌ഡ് ഡിഫൻസ് കൗൺസൽ അഡ്വ. ജയൻ എസ്. ജില്ലാരിയോസ്, കടയ്ക്കൽ സെബി എസ്. രാജ് എന്നിവരും ഹാജരായി.

കടയ്ക്കൽ ചിങ്ങേലി സ്വദേശിയായ പ്രതി ജോലി സംബന്ധമായി പുനലൂരിൽ താമസമാക്കിയതായിരുന്നു. പൊലീസ്കേസ് സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല എന്ന പ്രതിഭാഗം അഭിഭാഷകരുടെ വാദം കൊല്ലം ജില്ലാ അഡിഷണൽ ജഡ്‌ജി ഉഷാനായർ അംഗീകരിക്കുകയായിരുന്നു.

കടയ്ക്കലിൽ പതിനൊന്ന് കാരിയെ പീഡിപ്പിച്ച യുവാവിനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു

കടയ്ക്കൽ: കടയ്ക്കലിൽ 11 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ പാങ്ങലുകാട് സൗപർണികയിൽ പ്രദീപിനെ (34) ആണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വീട്ടിൽ കൊണ്ടു വന്നു പീഡിപ്പിച്ചെന്നാണ് കേസ്. കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് പെൺകുട്ടി കൂടുതൽ കാര്യങ്ങൾ വ്യക്തമാക്കിയത്, തുടർന്ന് പോലീസ് പ്രദീപിന്റെ പേരിൽ കേസെടുക്കുകയായിരുന്നു. കഴിഞ്ഞ സ്കൂൾ സ്കൂൾ വെക്കേഷൻ കാലത്താണ് ബന്ധു വീട്ടിലെത്തിയ കുട്ടിയെ ഇയാൾ നിരന്തരമായി പീഡിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു.അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

പീഡനക്കേസിലെ പ്രതി 10 വർഷത്തിനുശേഷം അറസ്റ്റിൽ

കടയ്ക്കൽ: പ്രായപൂർത്തി ആകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി 10 വർഷത്തിനുശേഷം അറസ്റ്റിൽ. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ 2014ൽ രജിസ്റ്റർ ചെയ്ത പീഡനക്കേസിലെ പ്രതിയായ തിരുവനന്തപുരം, കരമന, നെടുങ്കാട് വാർഡ്, ശാസ്ത്രി നഗറിൽ അനീഷ് കുമാർ ആണ് അറസ്റ്റിലായത്. 

കേസിൽ ജാമ്യം എടുത്തതിനു ശേഷം ഒളിവിലായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം കൊട്ടാരക്കര ഡിവൈ.എസ്.പി നന്ദകുമാർ, കടക്കൽ പൊലീസ് സ്റ്റേഷൻ ഐ.എസ്.എച്ച്.ഒ എസ്.ബി.പ്രവീൺ,എസ്.ഐ ആർ.ആർ.രാകേഷ്, എസ്.ഐ റസൽ രാജ്, സി.പി.ഒമാരായ രാജേഷ്, സജിൻ, അൻസർ അൻഷാദ് എന്നിവരുടെ നേതൃത്വത്തിൽ പുതിയ സ്ക്വാഡ് രൂപീകരിച്ചാണ് കഴിഞ്ഞ ദിവസം പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ദേശീയ വടംവലി മത്സരം: മികവുമായി കടയ്ക്കല്‍ യുപി സ്‌കൂള്‍

കടയ്ക്കല്‍: തഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍. മാഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഗൗരിനന്ദന്‍, കാശിനാഥ്, അമല്‍ഷിനു, അനുരാഗ് എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ടീം ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി.

വാഗ്‌ദാനത്തിലൊതുങ്ങി ചിങ്ങേലി കുളം

File Photo
കടയ്ക്കൽ: ചിങ്ങേലി കുളത്തിൽ നീന്തൽ പരിശീലനകേന്ദ്രമെന്ന കായികപ്രേമികളുടെ ചിരകാല സ്വപ്നം ജലരേഖയാകുന്നു. ഇതിനുള്ള പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ഏറ്റവുമൊടുവിൽ 2021-ലെ സംസ്ഥാന ബജറ്റിൽ ചിങ്ങേലി കുളത്തെ ആധുനിക സൗകര്യങ്ങളുള്ള നീന്തൽ പരിശീലന കേന്ദ്രമാക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അതിനും തുടർനടപടി ഉണ്ടായില്ല.

ത്രിതല പഞ്ചായത്ത് പ്രതിനിധികളും സ്ഥലം എം.എൽ.എ.യായ മന്ത്രി ജെ.ചിഞ്ചുറാണിയും ഈ ആവശ്യത്തിനുമുന്നിൽ മുഖംതിരിക്കുന്നതിൽ കായികപ്രേമികൾക്ക് കടുത്ത അമർഷമുണ്ട്. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് കുളം. ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്. നല്ലൊരു നീന്തൽക്കുളമായി ഉയർത്താവുന്ന സൗകര്യങ്ങൾ ഉണ്ടായിട്ടാണ് അധികൃതർ അവഗണന തുടരുന്നത്.

മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂരേലായിലെ കൃഷി ആവശ്യങ്ങൾക്കായി നൂറ്റാണ്ടുമുമ്പാണ് ചിങ്ങേലി കുളം നിർമിച്ചത്. നെൽക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിനു കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കാനും നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളം ക്രമേണ പായൽമൂടി. പടവുകൾ ഇടിഞ്ഞു. ഏറെനാൾ ഉപയോഗശൂന്യമായിരുന്നു. അടുത്തിടെ പായൽ നീക്കംചെയ്ത് കുളം വൃത്തിയാക്കി.

കടയ്ക്കൽ കിംസാറ്റ് മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും

കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായി പടുത്തുയർത്തിയ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (കിംസാറ്റ്) മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.

കടയ്ക്കൽ ഗോവിന്ദമംഗലത്താണ് കിംസാറ്റ് പൂർത്തിയാക്കിയത്. നാല് താലൂക്കുകളിലെ പതിനഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ മൂന്ന് വർഷം മുമ്പാണ് ആശുപത്രി നിർമ്മാണം തുടങ്ങിയത്. ജനങ്ങളിൽ നിന്ന് എട്ട് കോടി രൂപ ഓഹരി സമാഹരിച്ചും നബാർഡ് കേരള ബാങ്ക് മുഖേന നൽകിയ പത്തു കോടി രൂപ വായ്പ വിനിയോഗിച്ചും ബാങ്കു വക നാൽപ്പത്തിരണ്ട് കോടി രൂപ ചെലവഴിച്ചുമാണ് ഒന്നാം ഘട്ട നിർമ്മാണം നടത്തിയത്.

ഒരു നില പൂർണമായും കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്കും മറ്റൊരു നില അസ്ഥിരോഗ ചികിത്സയ്ക്കുമായാണ് ക്രമീകരിച്ചിട്ടുള്ളത്. കാർഡിയോളജി, ഗ്യാസ്‌ട്രോ, ജനറൽ മെഡിസിൻ, ഇ.എൻ.ടി, നെഫ്രോളജി, ന്യൂറോളജി, ഡയബറ്റോളജി എന്നിങ്ങനെ എല്ലാ വിഭാഗത്തിലും വിദഗദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്‌പൈനൽകോഡ് ചികിത്സയ്ക്കും സർജറിയ്ക്കും ഏറ്റവും മികച്ച സേവനവും ഇവിടെ ലഭ്യമാകും. സർക്കാരിന്റെ മെഡിസെപ്പ് ഉൾപ്പെടെ വിവിധ ഇൻഷ്വറൻസ് കമ്പനികളുടെ സേവനം ഉറപ്പുവരുത്താനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.

ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. ഒ.പി ബ്ലോക്ക് മന്ത്രി വി.എൻ.വാസവൻ, ഓപ്പറേഷൻ തീയേറ്റററുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ, മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡയാലിസിസ് യൂണിറ്റ് സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ്, ലാബ് മുൻ എം.എൽ.എ മുല്ലക്കര രത്നാകരൻ, ബ്ലഡ് ബാങ്ക് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, റേഡിയോളജി ബ്ലോക്ക് എസ്.രാജേന്ദ്രൻ, ഫാർമസി നബാർഡ് ചീഫ് ഡോ.ഗോപകുമാരൻ നായർ, കാഷ്വാലിറ്റി വിഭാഗം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യും. കിംസാറ്റ് പ്രസിഡന്റ് എസ്.വിക്രമൻ സ്വാഗതം ആശംസിക്കും.

ആകെ വിസ്തൃതി ​​- 10 ഏക്കർ
ചെലവഴിച്ചത് ₹ 60 കോടി
നിലകൾ - 07

കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു

കടയ്ക്കൽ: കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. കടയ്ക്കൽ ആറ്റുപുറം മൂലോട്ട് വളവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനി ടെമ്പോ ആണ് അപകടത്തിൽ പെട്ട് തല കീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ടെമ്പോ വാൻ, ഈ വളവിൽ അപകടങ്ങൾ പതിവാണ്.

വയല ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം "മഴവില്ല് 2023"

കടയ്ക്കൽ: ഡോ.വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വയലായിൽ "മഴവില്ല് 2023" സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ അഡ്വ.സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്‌ ബേബി ഷീല അദ്ധ്യക്ഷയായി. ഇട്ടിവ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അമൃത, വാർഡംഗം ബൈജു, പ്രിൻസിപ്പൽ എസ്.ഡി.ഷീജ, എച്ച്.എം.ഡി കെ.ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ്‌ പി. അനിൽകുമാർ, സ്റ്റാഫ്‌ സെക്രട്ടറിമാരായ രഞ്ജിത്ത്, എം.മനോജ്‌ എന്നിവർ ചടങ്ങിൽ സംസാരിച്ചു. അദ്ധ്യാ പകനായ ബി.ഒ.ചന്ദ്ര മോഹൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മികവുകൾ വേദിയിൽ അവതരിപ്പിച്ചു.

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു

കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2023 ഏപ്രിൽ 2 ൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ജെ എം മർഫി, കടയ്ക്കൽ ഷിബു എന്നിവർ പങ്കെടുത്തു. കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും, മുൻ കൊല്ലം എസ് എൻ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയുമായിരുന്ന രാജു സാർ കുട്ടികൾക്ക് ക്ലാസ്സ്‌ നൽകി. കോളേജ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ്‌ ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.

കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 6 കിടക്കളോടുകൂടിയ പീഡിയാട്രിക്ക് ഐ.സി.യുവിന്റെ ഉദ്ഘാടനം ഏഴിന്

കടയ്ക്കൽ: ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 ഇ സി ആർ പി ടു വി ൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്ക ൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പീഡിയാട്രിക് ഐ സി യുവിന്റെ നിർമ്മാണം പൂർത്തിയായി കൊല്ലം നാഷണൽ ഹെൽത്ത് മിഷന്റെ നിർമ്മാണ മേൽനോട്ടത്തിൽ ആറ് കിടക്കളോടുകൂടിയ പീഡിയാട്രിക് ഐ.സി.യുവിന്റ നിർമ്മാണം വാപ്കോസ് ഏജൻസിയാണ് പൂർത്തിയാക്കിയത്.

ജില്ലയിലെ മലയോര പ്രദശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലേയും, തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തിലെയും സാധാരണക്കാരായ ആയിരക്കണക്കിനു ജനങ്ങളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി.

ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട സിവിൽ വർക്ക്, ഡയാലിസിസ് യൂണിറ്റിലേക്കുള്ള ചെലവുകൾ ഉൾപ്പെടടെയുള്ള വികസനപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു. നിലവിൽ 4 ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ ആയിരകണക്കിന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്.

96 ലക്ഷം രൂപ ചെലവഴിച്ചുള്ള ലേബർ മുറി, മെറ്റേണിറ്റി ഓപ്പറേഷൻ തീയറ്റർ എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്. നിർമ്മാണം പൂർത്തിയായ പീഡിയാട്രിക് ഐ സി യുവിന്റെന്റെ ഉദ്ഘാടനം നവംബർ 7-ന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി .ജെ ചിഞ്ചുറാണി അദ്ധ്യക്ഷയാകും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ സ്വാഗതം ആശംസിക്കും.

ICU വിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പ്ലാനിങ് ഓഫീസർ ഡോക്ടർ ദേവ് കിരണിന്റെ നേതൃത്വത്തിൽ ഇന്ന് താലൂക്ക് ഹോസ്പിറ്റലിൽ അവലോകന യോഗം നടന്നു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, സൂപ്രണ്ട് ഡോക്ടർ അമ്പു, ബ്ലോക്ക് പഞ്ചായത്ത്‌ സ്ഥിരം സമിതി അധ്യക്ഷ കെ. കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത്‌ അംഗങ്ങളായ എസ് ഷജി, രാധിക,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജെ.സി അനിൽ, ആർ എസ് ബിജു, പി പ്രതാപൻ ഹോസ്പിറ്റൽ പി ആർ. ഒ കാർത്തിക, നഴ്സിംഗ് സൂപ്രണ്ട് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു

കേരള ചിക്കൻ ഔട്ട്ലറ്റ് കടയ്ക്കലിൽ പ്രവർത്തനം ആരംഭിച്ചു

കടയ്ക്കൽ: കോഴിയിറച്ചിയുടെ അമിതവിലയ്ക്ക് പരിഹാരം കണ്ടെത്തുന്നതിനും സംശുദ്ധമായ കോഴിയിറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാക്കാനും കേരളത്തിലെ ആഭ്യന്തരവിപണിയുടെ അമ്പത് ശതമാനം ഇറച്ചിക്കോഴി സംസ്ഥാനത്തിനകത്തുതന്നെ ഉത്പാദിപ്പിച്ച് വിപണനം ചെയ്യാനുമുള്ള സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ പദ്ധതി തദ്ദേശ സ്വയംഭരണ വകുപ്പ് കുടുംബശ്രീ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്. 

കർഷകർക്ക് ഇന്റഗ്രേഷൻ ഫീസ് (വളർത്തുകൂലി) നൽകുന്ന രീതിയിൽ കുടുംബശ്രീ ബ്രോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിലാണ് കേരള ചിക്കൻ പദ്ധതി മുന്നോട്ട് പോകുന്നത് ഇന്റഗ്രേഷൻ അഥവാ കോൺട്രാക്ട് ഫാർമിംഗ് എന്നത് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങൾ, മരുന്ന്, തീറ്റ എന്നിവ ഇറച്ചികോഴി കർഷകർക്ക് നൽകി 45 ദിവസം പ്രായമാകുമ്പോൾ തിരിച്ചെടുത്ത് വിപണിയിൽ വിൽക്കുന്ന പ്രക്രിയയാണ്. ഇറച്ചിക്കോഴിയുടെ വില വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ വില നിയന്ത്രണത്തിനായി കേരള ചിക്കൻ പദ്ധതി കൂടുതൽ ജില്ലകളിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് സർക്കാർ. 

കേരള ചിക്കൻ കടയ്ക്കൽ ഔട്ട്ലെറ്റിന്റെ ഉദ്ഘാടനം കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം. മനോജ്‌ കുമാറിന്റെ അധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ നിർവ്വഹിച്ചു, സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ എസ് വിക്രമൻ ആദ്യ വിൽപ്പന നടത്തി ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ആർ ശ്രീജ, സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, CDS ചെയർ പേഴ്സൺ രാജേശ്വരി, വൈസ് ചെയർ പേഴ്സൺ ഇന്ദിരഭായി, അഡ്വ.ടി. ആർ തങ്കരാജ് സി ദീപു, ആർ എസ് ബിജു, ഷിബു കടയ്ക്കൽ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രവർത്തകർ, കുടുംബശ്രീ ഉദ്യോഗസ്ഥർ, ലൈസൻസി രജിത ,കുടുംബശ്രീ പഞ്ചായത്ത്‌ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.

ചടയമംഗലം സബ്ജില്ലാ കായികമേള ഒക്ടോബർ 29,30,31 തീയതികളിൽ

ചടയമംഗലം: ചടയമംഗലം സബ്ജില്ലാ കായികമേള 2022 ഒക്ടോബർ 29,30,31 തീയതികളിലായി കടയ്ക്കൽ GVHSS വച്ച് നടക്കുകയാണ്. ഇതിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടന്നു. PTA പ്രസിഡന്റ്‌ അഡ്വ :T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീ. റ്റി. വിജയകുമാർ സ്വാഗതം പറഞ്ഞു. കായികമേള യുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത്‌ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത് നിർവഹിച്ചു. അത്ലറ്റിക് മത്സരങ്ങൾ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ. M മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ എം മാധുരി, ശ്രീമതി സബിത ഡി എസ്, AEO ശ്രീ. ബിജു ആർ, ശ്രീ. ചന്ദ്രബാബു, സബ്ജില്ലാ കൺവീനർ ശ്രീ വിജയൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു.

കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു

കടയ്ക്കൽ: കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡിന് ഒടുവിൽ ശാപമോക്ഷം ലഭിക്കുന്നു. വർഷങ്ങളായി തകർന്നു ശോചനീയാവസ്ഥയിൽ കിടക്കുകയായിരുന്ന കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷൻ - ബസ് സ്റ്റാൻഡ് റോഡ് പണി ആരംഭിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്തിന്റെ 2022 -2023 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിക്കൊണ്ടാണ് റോഡ് പണി ഇന്ന് ആരംഭിച്ചത്. 60 ലക്ഷം രൂപയാണ് ചിലവ്.

© all rights reserved
made with Kadakkalnews.com