Responsive Ad Slot

Slider

കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലെ പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നു

കടയ്ക്കൽ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലെ പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നു. 1.കടയ്ക്കൽ
കടയ്ക്കൽ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലെ പുതിയ ക്രമീകരണങ്ങൾ നിലവിൽ വന്നു.

1.കടയ്ക്കൽ പോലീസ് സ്റ്റേഷൻ പരിധിയിലെ മാർക്കറ്റുകളിലേക്ക്  അന്യസംസ്ഥാനങ്ങളിൽനിന്നും ,ഹാർബറിൽ നിന്നും, മറ്റു സ്ഥലങ്ങളിൽ നിന്നും വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരും ക്ലീനറൻ മാരും വാഹനങ്ങളിൽ നിന്നും മാർക്കറ്റിലേക്ക് ഇറങ്ങാൻ പാടുള്ളതല്ല. 

2. മാർക്കറ്റിലേക്ക് ലോഡുമായി വരുന്ന മുഴുവൻ വാഹനങ്ങളും അതാത് പഞ്ചായത്തുകൾ അണു വിമുക്തം ആകേണ്ടതാണ് . 

3,കയറ്റിയിറക്ക്  ജോലിയിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് കടയിൽ സാധനം എടുത്തു കൊടുക്കുന്നവർക്കും സാനിറ്റൈസറും ഹാൻഡ് വാഷും കടയുടമയുടെ ഉത്തരവാദിത്വത്തിൽ ക്രമീകരിക്കേണ്ടത് .

4, മാർക്കറ്റിന്റെ പ്രവർത്തനം ഉച്ചയ്ക്ക് രണ്ടുമണി വരെ മാത്രംമായിരിക്കും  

5,മാർക്കറ്റുകളിൽ നിന്നും മറ്റും ചെറിയ മാർക്കറ്റുകളിലെക്ക് സാധനങ്ങൾ കയറ്റിവിടുന്ന കച്ചവടക്കാർ അത്തരം വ്യാപാരം രാവിലെ 7 മണി മുതൽ എട്ടുമണി വരെയുള്ള സമയങ്ങളിൽ ക്രമികരിക്കേണ്ടതാണ്. 

6,എല്ലാ തരത്തിലുമുള്ള മത്സ്യ വ്യാപാരവും മാർക്കറ്റിനോട് ചേർന്ന് ഒരു പൊതുസ്ഥലത്ത് ക്രമീകരിക്കേണ്ടതാണ് അതിനായി വരുന്ന വാഹനങ്ങൾ അതാത് പഞ്ചായത്തുകൾ അണുവിമുക്തമാക്കേണ്ടതും ആവശ്യമായ സാനിറ്റൈസറും ,ഹാൻഡ് വാഷും  ക്രമീകരിക്കേണ്ടതുമാണ്. 

7, മാർക്കറ്റിൽ എത്തുന്ന ആൾക്കാർ കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം ഉള്ള സാമൂഹിക അകലം പാലിക്കുക ഗ്രൂപ്പ് പാലിക്കേണ്ടതും. കോവിഡ്  പ്രോട്ടോക്കോൾ ലംഘിച്ച്  കച്ചവടം നടത്തിയാൽ അത്തരം കടകളുടെ ലൈസൻസ് ഉടൻ പ്രാബല്യത്തിൽ വരും വിധം ക്യാൻസർ ചെയ്യുന്നതും വ്യാപാരം നിർത്തലാക്കുന്നതുമാണ്.   

8,കയറ്റിയിറക്ക് തൊഴിലാളികളോ വ്യാപാരികളോ കടയിലെ തൊഴിലാളികളോ മാർക്കറ്റിൽ ആവശ്യമില്ലാതെ കറങ്ങി നടക്കാൻ പാടില്ലാത്തതാണ്. 

9, വ്യാപാരികൾക്ക് അനുവദിച്ച സമയങ്ങളിൽ അല്ലാതെ വ്യാപാരം നടത്താൻ പാടുള്ളതല്ല. 

10,മാർക്കറ്റുകളിലേക്കും മറ്റും സ്ഥാപനങ്ങളിലേക്കും ലോഡ് കൊണ്ടുവരുന്ന വാഹനങ്ങളിലെ ലോഡ് രാവിലെ 5 മണി മുതൽ 7 മണി വരെയുള്ള സമയങ്ങളിൽ നടത്തേണ്ടതും ടി വാഹനങ്ങൾ അപ്പോൾ തന്നെ മാർക്കറ്റ് വിട്ടു പോകേണ്ടതുമാണ്. 

11,മാർക്കറ്റിലെ കയറ്റിറക്ക് ജോലിയിൽ ഏർപ്പെടുന്ന തൊഴിലാളികൾ ലോഡ് ഇറക്കി കഴിഞ്ഞാൽ അവർക്ക് നൽകിയിട്ടുള്ള വിശ്രമ സ്ഥലത്തുതന്നെ ഇരിക്കേണ്ടത് ജോലിക്ക് ആവശ്യം വരുമ്പോൾ മാത്രം പോകേണ്ടതുമാണ്
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com