Responsive Ad Slot

Slider

കുരിയോട് കെ.എസ്.ആർ.ടി.സി ബസിന് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു

ചടയമംഗലത്തിനു സമീപം കുരിയോട് കെ.എസ്ആർ.ടി.സി ബസിന് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. സമുവലിനെ പരിക്കുകളോടെ

ചടയമംഗലം: കൊല്ലം ചടയമംഗലത്തിനു സമീപം കുരിയോട് കെ.എസ്ആർ.ടി.സി ബസിന് പിന്നിൽ കാറിടിച്ച് ഒരാൾ മരിച്ചു. അടൂർ സ്വദേശിനി ലിസി സാമുവൽ ആണ് മരിച്ചത്. സമുവലിനെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. വാഹനം ഓടിച്ചിരുന്ന രജ്ജിത്ത് ഗുരുതരാവസ്ഥയിലാണ്. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയിട്ടുണ്ട്. പതിനൊന്നരയോടു കൂടിയായിരുന്നു അപകടം നടന്നത്. കെഎസ്ആർടിസി ടെസ്റ്റ് റണ്ണിനായി റോഡിൽ ഇറക്കിയതായിരുന്നു. കെ.എസ്ആർ.ടി.സി യുടെ പിൻവശത്തെ ടയറിന് മുന്നിലായാണ് കാർ ഇടിച്ചു കയറിയത്. ലിസി സാമുവൽ സംഭവ സ്ഥലത്തുവച്ചു തന്നെ മരണപ്പെട്ടു.
disqus,
© all rights reserved
made with Kadakkalnews.com