Responsive Ad Slot

കിഴക്കുംഭാഗം തടിമില്ലിൽ വൻ തീ പിടുത്തം

ചിതറ: ചിതറ കിഴക്കുംഭാഗത്ത് തടിമില്ലിൽ വൻപിടുത്തം 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം. ഇന്ന് വെളുപ്പിനെ നാലുമണിയോടുകൂടി ചിതറ കിഴക്കുംഭാഗത്ത് പ്രവർത്തിക്കുന്ന സഹിന്ദ് തടിമില്ലിനാണ് തീപിടുത്തം ഉണ്ടായത്. കടയ്ക്കൽ നിന്ന് ഫയർഫോഴ്സ് എത്തിയെങ്കിലും തീയണക്കാൻ കഴിയാത്തതിനെ തുടർന്ന് കൊട്ടാരക്കരയിൽ നിന്നും പുനലൂരിൽ നിന്നും കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകൾ എത്തിയാണ് തിയ്യണക്കാൻ കഴിഞ്ഞത്.

എന്നാൽ തടിമില്ലിലെ ഉപകരണങ്ങളും തടികളും പൂർണമായി കത്തി നശിച്ചുനിലയിലാണ് 50 ലക്ഷത്തോളം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. ഷോർട് സെർക്യൂട്ട് ആയിരിക്കാം തീപിടുത്തത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. കടയ്ക്കൽ, വിതുര, വെഞ്ഞാറമൂട്, പുനലൂർ എന്നിവടങ്ങളിൽ നിന്നുള്ള ഫയർ ഫോഴ്സ് യൂണീറ്റുകൾ എത്തിയാണ് തീ അണക്കാൻ കഴിഞ്ഞത്.

കിഴക്കുഭാഗത്ത് ഇരുചക്ര യാത്രികന്റെ ദേഹത്ത് തുപ്പി ബസ് യാത്രികൻ; ബസ് റൂട്ട് മുടങ്ങി

ചിതറ: ഇന്ന് വൈകിട്ട് 4.30 ഓടെയാണ് സംഭവം. മടത്തറയിൽ നിന്നും കടയ്ക്കലിലേക്ക് പോകേണ്ട ദില്ലൂസ്‌ ബസ് ആണ് റൂട്ട് മുടക്കിയത്. മുള്ളിക്കാട് ഭാഗത്ത് എത്തിയപ്പോൾ ദില്ലൂസ് ബസിലിരുന്ന് സ്കൂട്ടർ യാത്രികന്റെ ദേഹത്ത് മുറുക്കി തുപ്പുകയായിരുന്നു. ഇരുചക്ര യാത്രികൻ കിഴക്കുംഭാഗത്ത് എത്തിയപ്പോൾ ബസ് തടഞ്ഞു ബസ് ജീവനക്കാരോട് കാര്യം അവതരിപ്പിച്ചു.
ബസിന് ഉള്ളിൽ കയറി പരിശോധന നടത്തിയ ഇരുചക്ര യാത്രികന് തന്റെ ദേഹത്ത് തുപ്പിയ ആളെ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ ബസ് ജീവനക്കാർ തങ്ങളുടെ സമയത്തിന് ഇനി ഓടാൻ കഴിയില്ല എന്ന് പറഞ്ഞു കൊണ്ട് റൂട്ട് മുടക്കുകയായിരുന്നു.
 
തങ്ങളുടെ റൂട്ട് മുടക്കി എന്ന് ആരോപിച്ചു സ്കൂട്ടർ യാത്രികനുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയും അവസാനം ചിതറ പോലീസ് സ്ഥലത്തെത്തി പരാതിയുമായി രണ്ടുപേരോടും സ്റ്റേഷനിൽ എത്താൻ ആവശ്യപ്പെട്ടു. ടിക്കറ്റ് എടുത്ത് യാത്ര ചെയ്ത ബസ് യാത്രികർ ദുരിതത്തിൽ ആകുന്ന അവസ്ഥയുമാണ് ഉണ്ടായത്. റൂട്ട് മുടക്കി എന്ന ആരോപണവുമായി ബസ് ജീവനക്കാരും. തന്റെ ദേഹത്ത്‌ തുപ്പിയ ആളെ തിരയുക മാത്രമാണ് ഉണ്ടായത് എന്ന് ഇരുചക്ര വാഹന യാത്രികനും പറയുന്നു.

ചടയമംഗലം ഐതിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്നബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം: ചടയമംഗലം പാട്ടം കരിക്കും ക്കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പിസ്റ്റൺ ജാമായതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ മംഗലം പോലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടയിലാണ് വാഹനം കത്തുന്ന നിലയിൽ കണ്ടത്. തുടർന്ന് ചടയമംഗലം പോലീസ് ഫയർഫോഴ്സിനെ വിളിച്ച് തീയണക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വാഹന ഉടമ ചടയമംഗലം പോലീസിൽ പരാതി നൽകി.

ചിതറ മുള്ളിക്കാട് വാഹനാപകടം; മാതാവിനും കുട്ടിക്കും പരിക്ക്

ചിതറ: മുള്ളിക്കാട് ഇന്ന് ഉച്ചയ്ക്ക് 1.30 ടെയാണ് വാഹനാപകടം ഉണ്ടായത്. ഇരുചക്ര വാഹനവും കാറുമാണ് അപകടത്തിൽ പെട്ടത്. റോഡ് സൈഡിൽ ഒതുക്കിയ കാർ ഒരു സിഗ്‌നലും കാണിക്കാതെ തിരിഞ്ഞതാണ് അപകടത്തിന് കാരണമായത് എന്ന് ദൃസാക്ഷികൾ പറയുന്നു. ഇരുചക്ര വാഹനത്തിൽ മാതാവും കുട്ടിയുമാണ് ഉണ്ടായിരുന്നത്. മാതാവിന് പരിക്കുകൾ ഉണ്ട്. കുട്ടിക്ക് നിസാരമായി മാത്രമാണ് പരിക്കേറ്റത്. ഇവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അശ്രദ്ധമായ ഡ്രൈവിങ് മൂലം അനവധി വാഹനങ്ങളാണ് ഈ മേഖലയിൽ അപകടത്തിൽ പെടുന്നത്

കടയ്ക്കലിന്റെ ഉറക്കം കളഞ്ഞ് കരിഞ്ചെള്ളുകൾ

കടയ്ക്കൽ: വേനൽച്ചൂടിൽ വെന്തുരുകുന്ന കിഴക്കൻമേഖലയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച് കരിഞ്ചെള്ളുകളും. ഏറ്റവുമധികം റബർ തോട്ടങ്ങളുള്ള കടയ്ക്കൽ, കുമ്മിൾ, ചിതറ ഇപ്പോൾ കരിഞ്ചെള്ളുകളുടെ പിടിയിലാണ്. രാത്രിയിൽ വിളക്കു തെളിക്കാനോ ആഹാരം കഴിക്കാനോപോലും കഴിയാതെ ബുദ്ധിമുട്ടുകയാണ് നാട്ടുകാർ.

റബർ തോട്ടങ്ങൾ താവളമാക്കുന്ന ചെള്ളുകൾ രാത്രിയാകുന്നതോടെ, സമീപത്തെ വീടുകളിലേക്ക് കൂട്ടത്തോടെ ചേക്കേറും. ഒരേസമയം ലക്ഷക്കണക്കായി എത്തുന്ന ഈ ചെള്ളുകളെ നശിപ്പിക്കാനാകാതെ വലയുകയാണ് നാട്ടുകാർ. വീടിന്റെ ഭിത്തികളിലും മച്ചിലുമുൾപ്പെടെ തമ്പടിക്കുന്ന ഇവ ആഹാരസാധനങ്ങളിലേക്കും ദേഹത്തേക്കും പൊഴിഞ്ഞുവീഴുന്നത് സൃഷ്ടിക്കുന്ന ബുദ്ധിമുട്ട് ചില്ലറയല്ല. കുഞ്ഞുങ്ങളുള്ള വീടുകളിൽ മുതിർന്നവർ ഇമപൂട്ടാതെ കാത്തിരുന്നാണ് കുഞ്ഞുങ്ങളെ ഇവറ്റകളിൽനിന്നു രക്ഷിക്കുന്നത്.

മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു

ചിതറ: മടത്തറ ബിവറേജസിന് സമീപം 100 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു. ഇന്ന് രാവിലെ 8.30 ഓടെയാണ് അപകടം നടന്നത്. 41 വയസുള്ള ഷാജിയും ഭാര്യ ഷിംനയുമാണ് കാറിൽ ഉണ്ടായിരുന്നത്. ഇവരെ പരിക്കുകളോടെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുതയിൽ സ്വദേശികളായ ഇവർ ഇപ്പോൾ നെടുമങ്ങാട് സ്ഥിര താമസക്കാരാണ്. മടത്തറയിൽ നിന്നും കടയ്ക്കലേക്ക് വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ചിതറ ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം

ചിതറ: ഐരക്കുഴിയിൽ വാഹനമിടിച്ച് ഒരു മരണം. ചിതറ പഞ്ചായത്തിലെ ഹരിതകർമ സേനാംഗമായ സുനിത (55) ആണ് മരണപ്പെട്ടത്. ഐരക്കുഴിയിൽ ബസ് കയറുവാൻ റോഡ് മറികടക്കുവാൻ ശ്രമിക്കുന്നതിനിടെ വേഗതയിൽ എത്തിയ സ്കൂട്ടർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്ന് ദൃസാക്ഷികൾ പറയുന്നു.

ഭഷ്യവിഷബാധ; ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ

ചടയമംഗലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

യുവതിയെ അക്രമിച്ച് മാല മോഷണം, ചിതറ സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ

ചിതറ: പൊഴിയൂരിൽ സ്‌കൂട്ടറിൽ യാത്ര ചെയ്ത് വന്ന സ്ത്രീയെ തള്ളിയിട്ട് ആക്രമിച്ചു ആറ് പവൻ്റെ മാല പൊട്ടിച്ച കേസിലെ മുഖ്യ പ്രതിയെയും അയാളുടെ കൂട്ടാളിയെയും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി കിരൺ നാരായണന്റെ നേതൃത്വത്തിൽ ഉള്ള ഡാൻസാഫ് ഷാഡോ പോലീസ് പിടികൂടി. ചിതറ, വളവുപച്ച, സൂര്യകുളത്ത് തടത്തരികത്ത് വീട്ടിൽ വീട് മുഹമ്മദ് ഷാൻ (24), ശ്രീകാര്യം, ചെക്കാല മുക്ക്, ഗാഫ്ഗിൽ, പുളിയറ കോണത്ത് വീട്ടിൽ അപ്പു എന്ന് വിളിക്കുന്ന റിഷിൻ (24) എന്നിവരാണ് അറസ്റ്റിലായത്.

കളിയിക്കവിളയിൽ നിന്നും ഏപ്രിൽ 27ന് ഇവർ മോഷ്ടിച്ച യൂണികോൺ ബൈക്കും, മെയ് 1നു കൊട്ടാരക്കര മൈലത്ത് നിന്നും മോഷ്‌ടിച്ച എഫ് സി റെഡ് കളർ ബൈക്കും ഇവരിൽ നിന്നും കണ്ടെടുത്തു. കൂടാതെ തമിഴ് നാട്ടിലെ വിവിധ ഇടങ്ങളിൽ നിന്നായി ബുള്ളറ്റ്, പൾസർ ബൈക്കുകളും മോഷണം നടത്തി മാല പൊട്ടിച്ചു എന്നും പ്രതികൾ സമ്മതിച്ചിട്ടുണ്ട്. തമിഴ് നാട്ടിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇതിന് ഇവർക്കെതിരെ കേസുകൾ നിലവിലുണ്ട്. തമിഴ്‌നാട് പൊലീസും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു പ്രതികളെ തിരഞ്ഞ് വരുകയായിരുന്നു. പ്രതികൾക്ക് എതിരെ കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിലായി മോഷണം, പിടിച്ചുപറി ഉൾപ്പെടെ അമ്പതോളം കേസുകൾ നിലവിലുണ്ട്.

മോഷ്‌ടിച്ച കാറുമായി പൊലീസിനെ ഇടിച്ച് തെറിപ്പിച്ചു പോലീസ് ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിന് കൊല്ലം ചവറ പൊലീസ് സ്റ്റേഷനിലും ഇവർക്കെതിരെ കേസ് ഉണ്ട്. നേരത്തെ റിമാൻഡിൽ കഴിഞ്ഞ് വരവേ ജയിൽ ചാടിയതിനും മുഖ്യ പ്രതിയായ മുഹമ്മദ് ഷാനിനെതിരെ കേസ് ഉണ്ട്. തമിഴ്നാട്ടിൽ ഇവരെ പോലീസ് തിരയുന്നത് അറിഞ്ഞ് തിരികെ ഇവർ കേരളത്തിലേക്ക് എത്തുകയായിരുന്നു .

തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റൂറൽ ഡാൻസാഫ് സംഘം സാഹസികമായി പ്രതികളെ കീഴടക്കിയത്. സബ്ബ് ഇൻസ്പെക്‌ടർ മാരായ ബി. ദിലീപ്, ആർ. ബിജുകുമാർ ഷാഡോ ടീം അംഗങ്ങളായ അനൂപ്, രാജീവ്, റിയാസ്, ഗോപകുമാർ, സുനിൽ രാജ്,അഭിജിത് എന്നിവരാണ് പ്രതികളെ പിടികൂടിയത്

മടത്തറ മുല്ലശ്ശേരിയിൽ കിണറ്റിൽ ഇറങ്ങിയ യുവാവ് മരണപ്പെട്ടു

ചിതറ: മടത്തറ മുല്ലശ്ശേരി വീട്ടിൽ കിണറ്റിൽ വീണ ആടിനെ രക്ഷിക്കാൻ ഇറങ്ങിയ യുവാവ് മരണപ്പെട്ടു അൽത്താഫ് 25 ആണ് മരണപ്പെട്ടത്. 12 മണിയോടെ സ്വന്തം വീട്ടിലെ കിണറ്റിൽ ആട് വീഴുകയും ആടിനെ എടുക്കുവാനായി അൽത്താഫ് ഇറങ്ങുകയുമായിരുന്നു. കിണറ്റിനുള്ളിൽ ശ്വാസം കിട്ടാതെയാണ് യുവാവ് മരണപ്പെട്ടത്.

നാട്ടുകാർ രക്ഷിക്കാൻ ശ്രമം നടത്തി എങ്കിലും ഓക്സിജന്റെ ലഭ്യത കുറവ് ആയതിനാൽ ശ്രമത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഉടൻ കടയ്ക്കൽ ഫയർഫോഴ്‌സിനെയും ചിതറ പോലീസിനെയും വിവരം അറിയിക്കുകയും ഫയർഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്ത് എടുത്തു. കിണറ്റിൽ ഉള്ളിൽ വച്ചു തന്നെ മരണം സംഭവിച്ചിരുന്നു.

ചടയമംഗലത്ത് കക്കൂസ് മാലിന്യം തള്ളാൻ ശ്രമിച്ചവരെ നാട്ടുകാർ പിടികൂടി

കടയ്ക്കൽ: ചടയമംഗലം ഇളമ്പഴന്നൂർ പോലീസിമുക്കിന് സമീപം കക്കൂസ് മാലിന്യം തള്ളാൻ ശ്രമം. നാട്ടുകാർ വാഹനം തടഞ്ഞു. പോലീസ് മുക്ക് കുന്ന് കുഴിയിൽ ആണ് സംഭവം. കീഴ്തോണി വാർഡ് മെമ്പർ ഷഫീക്ക് ചെറുവകോണത്തിന്റെ നേതൃത്വത്തിൽ നാട്ടുകാർ വാഹനം തടഞ്ഞു ചടയമംഗലം പോലീസിനെ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് എത്തി വാഹനവും, മാലിന്യം തള്ളാൻ എത്തിയവരെയും കസ്റ്റഡിയിൽ എടുത്തു

എസ്.എൻ.ഡി.പി കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കർ ജയന്തി ആഘോഷം

sndp-kadakkal-d.handra-bose
കടയ്ക്കൽ: എസ്.എൻ.ഡി.പി. യോഗം കടയ്ക്കൽ യൂണിയന്റെ നേതൃത്വത്തിൽ ആർ.ശങ്കർ 115-ാം ജയന്തി ദിനാഘോഷം ജയന്തി ആചരിച്ചു. യൂണിയൻ പ്രസിഡന്റ്‌ ഡി.ചന്ദ്രബോസ് ജയന്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ പാങ്ങലുകാട് ശശിധരൻ അദ്ധ്യക്ഷനായി. വനിതാ സംഘം പ്രസിഡന്റ്‌ എം.കെ. വിജയമ്മ, വൈസ് പ്രസിഡന്റ്‌ കെ.പ്രേം രാജ്,യൂണിയൻ കൗൺസിലർ എസ്.വിജയൻ, വി.അമ്പിളി ദാസൻ, കെ.എം.മധുരി, ഇടയ്ക്കോട് ശാഖ പ്രസിഡന്റ്‌ സുരേഷ്, സി.സുരേന്ദ്രൻ, വേങ്ങൂർ - ചെറുവക്കൽ ശാഖ സെക്രട്ടറി പി.സുദർശനൻ, അജിത് കുമാർ,രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.
© all rights reserved
made with Kadakkalnews.com